LiveTV

Live

International

ഇന്ത്യക്കാരനുള്‍പ്പെടെ മൂന്നുപേരെ കാബൂളില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ചു

രാവിലെ ജോലി സ്ഥലത്തേക്ക് ഡ്രൈവര്‍ക്കൊപ്പം കാറില്‍ വരുമ്പോഴായിരുന്നു മൂവരെയും ഭീകരര്‍ തട്ടിക്കൊണ്ട് പോയത്. മൃതദേഹത്തിന് സമീപത്തുണ്ടായിരുന്ന ഐഡി കാര്‍ഡുകളില്‍ നിന്നാണ് മൂവരെയും തിരിച്ചറിഞ്ഞത്.

ഇന്ത്യക്കാരനുള്‍പ്പെടെ മൂന്നുപേരെ കാബൂളില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ചു

അഫ്ഗാനിസ്ഥാനിലെ കാബൂള്‍ പ്രവിശ്യയില്‍ ഇന്ത്യക്കാരനുള്‍പ്പെടെ 3 പേരെ ഭീകരര്‍ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി. മലേഷ്യ, മാസിഡോണിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ബാക്കി രണ്ട് പേര്‍. മൂവരും ഫുഡ് ആന്‍ഡ് കാറ്ററിങ് കമ്പനിയായ സൊഡേക്‌സോയിലെ ജീവനക്കാരാണ്. കാബൂള്‍ പ്രവിശ്യയിലെ മുസാഹി ജില്ലയില്‍ കാറിനകത്ത് വെടിയേറ്റ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

മൃതദേഹത്തിന് സമീപത്തുണ്ടായിരുന്ന ഐഡി കാര്‍ഡുകളിലെ വിവരപ്രകാരമാണ് കാബൂള്‍ പൊലീസ് മൂവരെയും തിരിച്ചറിഞ്ഞത്. രാവിലെ ജോലി സ്ഥലത്തേക്ക് പ്രദേശവാസിയായ ഡ്രൈവര്‍ക്കൊപ്പം കാറില്‍ വരുമ്പോഴായിരുന്നു മൂവരെയും ഭീകരര്‍ തട്ടിക്കൊണ്ട് പോയത്. ഫൂലെചാര്‍ഖിയില്‍ നിന്നാണ് തട്ടിക്കൊണ്ട് പോയതെന്നാണ് പ്രാഥമിക നിഗമം.

കൊല്ലപ്പെട്ട ഇന്ത്യക്കാരന് 39ഉം മാസിഡോനിയക്കാരന് 37ഉം മലേഷ്യന്‍ സ്വദേശിക്ക് 64ഉം വയസ്സുണ്ടെന്നാണ് വിവരം. കാബൂള്‍ പ്രവിശ്യയിലെ മുസാഹി ജില്ലയില്‍ കാറിനകത്ത് വെടിയേറ്റ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തുണ്ടായിരുന്ന ഐഡി കാര്‍ഡുകളിലെ വിവരപ്രകാരമാണ് കാബൂള്‍ പൊലീസ് മൂവരെയും തിരിച്ചറിഞ്ഞത്. ലോകത്തിലെ വലിയ ഫുഡ് ആന്‍ഡ് കാറ്ററിങ് കമ്പനികളൊന്നായ സൊഡേക്‌സോയിലെ പാചക ജീവനക്കാരായിരുന്നു മൂവരും.