LiveTV

Live

International

ഇറക്കുമതി ഉല്‍പന്നങ്ങള്‍ക്ക് ഇനിയും നികുതി ഏര്‍പ്പെടുത്തിയാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ചൈന

ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് അമേരിക്ക ഇനിയും നികുതി കൂട്ടുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ചൈനയുടെ പ്രതികരണം

ഇറക്കുമതി ഉല്‍പന്നങ്ങള്‍ക്ക് ഇനിയും നികുതി ഏര്‍പ്പെടുത്തിയാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ചൈന

ചൈനയില്‍ നിന്നുള്ള ഇറക്കുമതി ഉല്‍പന്നങ്ങള്‍ക്ക് ഇനിയും നികുതി ഏര്‍പ്പെടുത്തിയാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ചൈന. ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് അമേരിക്ക ഇനിയും നികുതി കൂട്ടുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ചൈനയുടെ പ്രതികരണം.

അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റെടുത്തിന് ശേഷം ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ 10 ശതമാനം വര്‍ധിപ്പിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധത്തിലേക്കാണ് ഇത് നയിച്ചത്. ഇതിന് പിന്നാലെയാണ് 15 ശതമാനം കൂട്ടി 25 ശതമാനം ആക്കാന്‍‍ ട്രംപ് ഭരണകൂടം ആലോചിക്കുന്നുണ്ടെന്ന വാര്‍ത്ത പുറത്തുവന്നത്. ചൈനയുടെ വ്യാപാരം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ അതേ രൂപത്തില്‍ തിരിച്ചടിക്കുമെന്നാണ് വിദേശ കാര്യ വക്താവ് ജെങ് ഷുവാങ് പ്രതികരിച്ചത്. അമേരിക്കയുടെ സമ്മര്‍ദ്ദവും ഭീഷണിയും വിലപ്പോകില്ല.

അമേരിക്കയുമായുള്ള ബന്ധത്തില്‍ വിശ്യാസ്യതയും പരസ്പര ബഹുമാനവും സമത്വവുമാണ് ഉദ്ദേശിക്കുന്നത്. പരസ്പര സഹകരണങ്ങളിലൂടെ മാത്രമേ നല്ല ബന്ധങ്ങള്‍ ഉണ്ടാക്കാനാകൂ. ആഹാര സാധനങ്ങള്‍, രാസവസ്തുക്കള്‍, വീ‍‍ട്ടുപകരണ‍‍‍‍‍‍ങ്ങള്‍, സൈക്കിളുകള്‍, സൌന്ദര്യ വസ്തുക്കള്‍ എന്നിവയുടെ ഇറക്കുമതി നികുതിയിലാണ് വര്‍ധനവുണ്ടാവുക.