LiveTV

Live

International

ഹസന്‍ റൂഹാനിയുമായി ചര്‍ച്ചക്ക് തയ്യാറെന്ന് ട്രംപ്

ഇറാനെ വെല്ലുവിളിച്ച് നിരന്തരം പരാമര്‍ശങ്ങള്‍ നടത്താറുള്ള ട്രംപ് ഇതാദ്യമായാണ് ഉപാധികളൊന്നും കൂടാതെയുള്ള ചര്‍ച്ചക്ക് തയ്യാറാണെന്ന് അറിയിക്കുന്നത്

ഹസന്‍ റൂഹാനിയുമായി ചര്‍ച്ചക്ക് തയ്യാറെന്ന് ട്രംപ്

ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായി ചര്‍ച്ചക്ക് തയ്യാറെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനെ വെല്ലുവിളിച്ച് നിരന്തരം പരാമര്‍ശങ്ങള്‍ നടത്താറുള്ള ട്രംപ് ഇതാദ്യമായാണ് ഉപാധികളൊന്നും കൂടാതെയുള്ള ചര്‍ച്ചക്ക് തയ്യാറാണെന്ന് അറിയിക്കുന്നത്.

ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗിസിപ്പെ കോണ്ടെയോടൊപ്പം വൈറ്റ് ഹൌസില്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഇറാന്‍ ഒരു കൂടിക്കാഴ്ച ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും താന്‍ അതിന് തയ്യാറാണെന്നാണ് ട്രംപ് പറഞ്ഞത്.

ഉപാധികളൊന്നും കൂടാതെയുള്ള ചര്‍ച്ചയാണ് താനാഗ്രഹിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ആണവകരാറില്‍ നിന്ന് പിന്മാറിയ ശേഷം ഇറാനുമായി നിരന്തരം വാക്പോരിലേര്‍പ്പെട്ടിരുന്ന ട്രംപിന്റെ നിലപാട് മാറ്റം ശ്രദ്ധേയമാണ്. ഇറാനോടുള്ള ശത്രുതാ നിലപാട് തുടര്‍ന്നാല്‍ എണ്ണ കയറ്റുമതിയില്‍ നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് റൂഹാനി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.