LiveTV

Live

International

കാട്ടുതീ; കാലിഫോര്‍ണിയയില്‍ രണ്ട് അഗ്നിശമനാസേനാംഗങ്ങള്‍ വെന്തു മരിച്ചു

പത്തിലേറെ പേരെ കാണാതായി. 500 വീടുകള്‍ പൂര്‍ണമായും കത്തി നശിച്ചു

കാട്ടുതീ; കാലിഫോര്‍ണിയയില്‍ രണ്ട് അഗ്നിശമനാസേനാംഗങ്ങള്‍ വെന്തു മരിച്ചു

കാട്ടുതീ പടരുന്ന അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ രണ്ട് അഗ്നിശമനാസേനാംഗങ്ങള്‍ വെന്തു മരിച്ചു. പത്തിലേറെ പേരെ കാണാതായി. 500 വീടുകള്‍ പൂര്‍ണമായും കത്തി നശിച്ചു.

തീയണക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ട് അഗ്നി ശമനാ സേനാംഗങ്ങള്‍ അപകടത്തില്‍പ്പെട്ടത്. ജനവാസ മേഖലയിലേക്ക് തീ പടര്‍ന്നതോടെ ആയിരക്കണക്കിന് പേര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് പാലായനം ചെയ്തു. ഷസ്ത കൌണ്ടിയില്‍ നിന്നും പടര്‍ന്നു തുടങ്ങിയ തീ കാറ്റ് ശക്തമായതോടെ മറ്റിടങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.ചെറു നഗരങ്ങള്‍ കടന്ന് റെഡ്ഡിങ് നഗരം വരെ തീ എത്തിയതിട്ടുണ്ട്. 5000കെട്ടിടങ്ങള്‍ തീപിടിത്തത്തിന്റ ഭീഷണിയിലാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് കാട്ടു തീ പടരാന്‍ തുടങ്ങിയത്.ഇതുവരെ 90000 ഏക്കര്‍ കത്തിനശിച്ചു.

രക്ഷാപ്രവര്‍ത്തകര്‍ ദുരന്ത ബാധിത മേഖലയിലെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.ഇതിനോടകം തന്നെ 37000 പേര്‍ താമസസ്ഥലം ഒഴിഞ്ഞു പോയതായി.3400 അഗ്നി ശമനാസേനാംഗങ്ങളാണ് തീയണക്കാനായി രംഗത്തുള്ളത്.കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 4.3 മില്യണ്‍ ഏക്കര്‍ ഭൂമിയാണ് അമേരിക്കയില്‍ കാട്ടുതീയില്‍പ്പെട്ട് കത്തിച്ചാമ്പലായത്.