LiveTV

Live

International

ഭീഷണി വേണ്ട; ഇറാന് മുന്നറിയിപ്പുമായി അമേരിക്ക

യു.എസിനെ ഭീഷണിപ്പെടുത്തുന്നത്​ തുടരുകയാണെങ്കിൽ ഇതുവരെ കാണാത്ത തരത്തിലുള്ള അനന്തര ഫലങ്ങൾ ഇറാന്‍ അനുഭവിക്കേണ്ടി വരുമെന്നാണ് ട്രംപിന്‍റെ ഭീഷണി. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം. 

ഭീഷണി വേണ്ട; ഇറാന് മുന്നറിയിപ്പുമായി അമേരിക്ക

അമേരിക്കയെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചാല്‍ കടുത്ത പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് ഇറാനോട് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനി അമേരിക്കക്കെതിരെ നടത്തിയ പ്രസ്താവനക്കെതിരെയാണ് അമേരിക്കയുടെ പ്രതികരണം.

യു.എസിനെ ഭീഷണിപ്പെടുത്തുന്നത്​ തുടരുകയാണെങ്കിൽ ഇതുവരെ കാണാത്ത തരത്തിലുള്ള അനന്തര ഫലങ്ങൾ ഇറാന്‍ അനുഭവിക്കേണ്ടി വരുമെന്നാണ് ട്രംപിന്‍റെ ഭീഷണി. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം. ഇറാനെതിരെ ഉപരോധം ശക്തമാക്കാനുള്ള അമേരിക്കയുടെ നീക്കത്തിനെതിരെ കഴിഞ്ഞ ദിവസം രൂക്ഷമായാണ് ഹസന്‍ റൂഹാനി പ്രതികരിച്ചിരുന്നത്. ഇറാനുമായുള്ള യുദ്ധം, സകല യുദ്ധങ്ങളുടെയും മാതാവായിരിക്കുമെന്ന് അമേരിക്ക പഠിക്കുമെന്ന് റൂഹാനി ഭീഷണി മുഴക്കിയിരുന്നു. ഇതാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയും ഇറാനിലെ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഇറാനിലെ നേതാക്കള്‍ മാഫിയയാണെന്നാണ് മൈക്ക് പോംപെയോയുടെ വിമര്‍ശനം. 2015 ലെ ഇറാൻ ആണവ കരാറിൽനിന്നു കഴിഞ്ഞ മേയിൽ യു.എസ് പിൻമാറിയതിനെ തുടര്‍ന്നാണ് അമേരിക്കയും ഇറാനും തമ്മില്‍ തര്‍ക്കം രൂക്ഷമായത്.