LiveTV

Live

International

സിംഗപ്പൂര്‍ ആരോഗ്യ മന്ത്രാലയം ഡാറ്റാബേസിന് നേരെ സൈബര്‍ ആക്രമണം

പ്രധാനമന്ത്രി ഉള്‍പ്പെടെ 15 ലക്ഷം പേരുടെ‍ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി. രാജ്യം കണ്ട ഏറ്റവും വലിയ സൈബര്‍ ആക്രമണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍

സിംഗപ്പൂര്‍ ആരോഗ്യ മന്ത്രാലയം ഡാറ്റാബേസിന് നേരെ സൈബര്‍ ആക്രമണം

സിംഗപ്പൂര്‍ ആരോഗ്യ മന്ത്രാലയം ഡാറ്റാബേസിന് നേരെ സൈബര്‍ ആക്രമണം. പ്രധാനമന്ത്രി ലീ സിയെന്‍ ലൂങ് ഉള്‍പ്പെടെ 15 ലക്ഷം പേരുടെ‍ വ്യക്തികത വിവരങ്ങളാണ് ഹാക്കര്‍മാര്‍ ചോര്‍ത്തിയത്. രാജ്യം കണ്ട ഏറ്റവും വലിയ സൈബര്‍ ആക്രമണമായാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇതിനെ കാണുന്നത്.

കൃത്യമായ ആസൂത്രണത്തോട് കൂടിയാണ് ആരോഗ്യമന്ത്രാലയത്തിന്റെ ഡോറ്റാ ബേസില്‍ നിന്നും വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയതെന്ന് സിംഗപ്പൂര്‍ സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്ന് പുറത്ത് വിട്ടിട്ടില്ല. പ്രധാനമന്ത്രിയുടെ വ്യക്തിവിവരങ്ങളും ചികില്‍സാവിവരങ്ങളും കൈക്കലാക്കാന്‍ ഹാക്കര്‍മാര്‍ നിരന്തരം ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്ന് ആരോഗ്യമന്ത്രി കിം യോങ് പറഞ്ഞു.

2015 മെയ് മുതല്‍ ഈ വര്‍ഷം ജൂലൈ 4 വരെ രാജ്യത്തെ വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ പരിശോധനക്കെത്തിയ 15ലക്ഷം രോഗികളുടെ വിവരങ്ങളാണ് ഹാക്കര്‍മാര്‍ ചോര്‍ത്തിയത്.

ലോകത്തെ അതിസമ്പന്ന രാഷ്ട്രങ്ങളിലൊന്നായ സിംഗപ്പൂര്‍ സര്‍ക്കാര്‍ വിവരങ്ങളെല്ലാം ഡിജിറ്റലൈസ് ചെയ്യാനുള്ള ശ്രമത്തിലാണ്. അതുകൊണ്ട് തന്നെ ഗുരുതരമായ സൈബര്‍ ആക്രമണ ഭീഷണിയും നേരിടുന്നുണ്ട്. 2017 ല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഡേറ്റാ ബേസില്‍ ഹാക്കര്‍മാര്‍ കടന്ന് കയറി സൈനികരുടേതടക്കം വിവരങ്ങള്‍ ചോര്‍ത്തിയിരുന്നു.