LiveTV

Live

International

ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികള്‍ സാധാരണ ജീവിതത്തിലേക്ക്

ചികിത്സക്ക് ശേഷം കോച്ചും പന്ത്രണ്ട് കുട്ടികളും ആശുപത്രി വിട്ടു

 ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികള്‍ സാധാരണ ജീവിതത്തിലേക്ക്

തായ്‍ലാന്‍ഡില്‍ ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികള്‍ സാധാരണ ജീവിതത്തിലേക്ക്. ചികിത്സക്ക് ശേഷം കോച്ചും പന്ത്രണ്ട് കുട്ടികളും ആശുപത്രി വിട്ടു.

ലോകം ഒന്നടങ്കം പ്രാര്‍ഥിച്ചിരുന്നു.. ഈ കുട്ടികളുടെ പുനര്‍ജന്മത്തിനായി.. ആ പ്രാര്‍ഥന ദൈവം കേട്ടു... അവര്‍ തിരിച്ചെത്തി.. ഇന്നിപ്പോള്‍ ചികിത്സക്ക് ശേഷം അവര്‍ ആശുപത്രി വിട്ടിരിക്കുന്നു. ചെറിയ ഒരിടവേളക്ക് ശേഷം വീട്ടിലേക്ക് തിരികെ പോകുന്നു. ആശുപത്രിക്കിടക്കയില്‍ കിടന്ന് അവര്‍ കൊച്ചു കൊച്ചു ആഗ്രഹങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു.

ആശുപത്രിയില്‍ നിന്നിറങ്ങിയ ശേഷം ചിയാങ് റായില്‍ പ്രത്യേകം ഒരുക്കിയ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ഒരേ വേഷത്തിലെത്തിയ കുട്ടികളും കോച്ചും ഏറെ സന്തോഷാവാന്‍മാരായിരുന്നു. ഗുഹക്കകത്ത് ചെലവഴിച്ച നിമിഷങ്ങൾ അവര്‍ ഓര്‍ത്തെടുത്തു. ഇത് ഇവരുടെ ആദ്യത്തേയും അവസാനത്തേയും വാര്‍ത്താസമ്മേളനം ആയിരുന്നു. ഇനി മാധ്യമങ്ങളെ കാണരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.