LiveTV

Live

International

തായ്‌ലൻഡ് ഗുഹയിൽ നിന്ന് രക്ഷപ്പെടുത്തിയ കുട്ടികൾ സുഖം പ്രാപിക്കുന്നു

തായ്‍ലന്‍ഡിലെ ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികളുടെയും കോച്ചിന്റെയും ആരോഗ്യനില മെച്ചപ്പെടുന്നു.

തായ്‌ലൻഡ് ഗുഹയിൽ നിന്ന് രക്ഷപ്പെടുത്തിയ കുട്ടികൾ സുഖം പ്രാപിക്കുന്നു

തായ്‍ലന്‍ഡിലെ ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികളുടെയും കോച്ചിന്റെയും ആരോഗ്യനില മെച്ചപ്പെടുന്നു. ഗുഹയില്‍ നിന്ന് രക്ഷപ്പെടുത്തിയതിന് ശേഷമുള്ള കുട്ടികളുടെ ആദ്യ ദൃശ്യങ്ങള്‍ പുറത്തുവന്നു. ദിവങ്ങള്‍ക്കുള്ളില്‍ത്തന്നെ ഇവര്‍ക്ക് ആശുപത്രി വിടാനാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ആശുപത്രിയില്‍ നിന്ന് പുറത്തുവന്ന ദൃശ്യങ്ങളില്‍ കുട്ടികള്‍ ഉല്ലാസവാന്മാരാണ്. തങ്ങളുടെ പ്രിയപ്പെട്ട കോച്ചിനൊപ്പം നില്‍ക്കുന്നതുള്‍പ്പെടെ ആശുപത്രിയില്‍ കുട്ടികള്‍ വരച്ച ചിത്രങ്ങളും ദൃശ്യങ്ങളില്‍ കാണാം. വലിയ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടതിന്റെ സന്തോഷം അവര്‍ പങ്കുവെച്ചു. കുട്ടികളുടെയും കോച്ചിന്റെയും ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടുവരികയാണെന്നും നാല് ദിവസങ്ങള്‍ക്കകം തന്നെ ഇവര്‍ക്ക് ആശുപത്രിവിടാനാകുമെന്നും തായ് ആരോഗ്യമന്ത്രി പറ‍ഞ്ഞു.

ഫുട്ബോള്‍ താരങ്ങളായ 12 കുട്ടികളും കോച്ചുമാണ് വിനോദസഞ്ചാരത്തിനിടെ തായ്‍ലന്‍‌ഡിലെ ഗുഹയില്‍ കുടുങ്ങിയത്. ദിവസങ്ങള്‍ നീണ്ട പ്രയത്നത്തിനൊടുവില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സാഹസികമായി എല്ലാവരെയും പുറത്തെത്തിച്ചത്.