LiveTV

Live

International

പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ വിവാഹിതനാകുന്നു

ഹൈലി ബാല്‍ഡ്‌വിനാണ് ജസ്റ്റിന്‍ ബീബറിന്റെ വധുവാകുന്നത്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു

പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ വിവാഹിതനാകുന്നു

പ്രശസ്ത പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ വിവാഹിതനാകുന്നു. മോഡലായ ഹൈലി ബാല്‍ഡ്‌വിനാണ് ജസ്റ്റിന്‍ ബീബറിന്റെ വധുവാകുന്നത്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു.

അമേരിക്കന്‍ മാധ്യമങ്ങളാണ് ജസ്റ്റിന്‍ ബീബറും മോഡലായ ഹൈലി ബാല്‍ഡ്‌വിനും തമ്മില്‍ വിവാഹിതരാകുന്നു എന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.ശനിയാഴ്ച ബഹാമാസിലേക്കുള്ള ഇരുവരുടെയും യാത്രക്കിടെയായിരുന്നു വിവാഹ നിശ്ചയം. എന്നാല്‍ വിവാഹനിശ്ചയം കഴിഞ്ഞു എന്ന വാര്‍ത്തയോട് ഇരുവരും പ്രതികരിക്കാന്‍ തയാറായില്ല.

2016ലാണ് ബീബറും ഹൈലി ബാല്‍ഡ‍്‌വിനും തമ്മില്‍ അടുപ്പത്തിലാകുന്നത്. പിന്നീട് തമ്മില്‍ പിരിയുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് കണ്ടതോടെ ഇരുവരും വീണ്ടും പ്രണയത്തിലായെന്ന് ആരാധകര്‍ കരുതി. ജസ്റ്റിന്‍ ബീബറിന് ഇരുപത്തിനാലും വധു ബാല്‍‌ഡ്‌വിന് ഇരുപത്തിയൊന്നുമാണ് പ്രായം.