LiveTV

Live

International

ഭാര്യയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാലുടന്‍ പാകിസ്താനില്‍ തിരിച്ചെത്തുമെന്ന് നവാസ് ശെരീഫ്

വിധിവന്ന ശേഷം ലണ്ടനില്‍ മധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

 ഭാര്യയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാലുടന്‍ പാകിസ്താനില്‍ തിരിച്ചെത്തുമെന്ന് നവാസ് ശെരീഫ്

ഭാര്യയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാലുടന്‍ പാകിസ്താനില്‍ തിരിച്ചെത്തുമെന്ന് മുന്‍ പാക് പ്രധാനമന്ത്രി നവാസ് ശെരീഫ്. വിധിവന്ന ശേഷം ലണ്ടനില്‍ മധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തിലെ കറുത്തദിനമാണെന്ന് നവാസിന്റെ സഹോദരന്‍ ഷഹബാസ് ശെരീഫ് പറഞ്ഞു.

അനധികൃത സ്വത്ത് സമ്പാദനകേസിലാണ് ഇസ്ലാമാബാദ് അഴിമതി വിരുദ്ധ കോടതി നവാസ് ശെരീഫിന് 10 വര്‍ഷം ശിക്ഷ വിധിച്ചത്.വിധിവന്ന ശേഷമുള്ള ആദ്യ പ്രതികരണത്തിലാണ് പാകിസ്താനില്‍ തിരിച്ചെത്തുമെന്ന് നവാസ് ശെരീഫ് വ്യക്തമാക്കിയത്.

ചില ജനറല്‍മാരും ജഡ്ജിമാരും പാക് ജനതയെ അടിമകളാക്കിയിരിക്കുകയാണ്. അവരുടെ പിടിയില്‍നിന്ന് ജനങ്ങളെ രക്ഷിക്കുക എന്ന കടമ നിറവേറ്റുമെന്ന് ശെരീഫ് പറഞ്ഞു.ഭാര്യ കുല്‍സുമിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാലുടന്‍ പാകിസ്താനില്‍ തിരിച്ചെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ സ്നേഹിക്കുന്നതിന് പ്രതിഫലം ജയിലണെങ്കില്‍ അതു നേരിടന്‍ തയ്യാറായാണ് ഞാന്‍ വരുന്നതെന്നും അദ്ദേഹം പറഞ്ഞു. സത്യം വിളിച്ചുപറഞ്ഞതിനാ തന്റെ പിതാവ് ശിക്ഷിക്കപ്പെട്ടതെന്ന് മറിയ പറഞ്ഞു. ഭരണത്തെയും നിയമത്തെയും കുറിച്ച് മിണ്ടാന്‍ പാടില്ലാത്ത അവസ്ഥയാണ് നിലവില്‍ പാകിസ്താനിലുള്ളതെന്നും മറിയം കൂട്ടിച്ചേര്‍ത്തു.

അതേസമയം ചരിത്രത്തിന്റെ കറുത്തദിനമെന്നാണ് നവാസ് ശെരീഫിന്റെ സഹോദന്‍ ഷഹബാസ് ശെരീഫിന്റെ പ്രതികരണം. ജൂലൈ 15ന് ജനങ്ങള്‍ യഥാര്‍ഥ വിധിയെഴുതുമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. പാനമ പേപ്പേഴ്സ് കേസുമായി ബന്ധപ്പെട്ട കേസിലാണ് ഇസ്ലാമാബാദ് അഴിമതി വിരുദ്ധ കോടതി ഷരീഫിന് ശിക്ഷ വിധിച്ചത്. ശെരീഫിന്റെ മകള്‍ മര്‍യം ശെരീഫിന് ഏഴ് വര്‍ഷവും മരുമകന്‍ സഫ്ദര്‍ അവാന് ഒരു വര്‍ഷവും ശിക്ഷ വിധിച്ചത്.