LiveTV

Live

International

ഇറാഖില്‍ മുഖ്താദ അല്‍ സദര്‍ -ഹൈദര്‍ അല്‍ അബാദി സഖ്യ സര്‍ക്കാര്‍ വരുന്നു

ഇറാഖി ജനതയുടെ പുരോഗതിക്കായി സഖ്യ സര്‍ക്കാര്‍ രൂപീകരണ ശ്രമം തുടങ്ങിയതായി ഇരുവരും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു

 ഇറാഖില്‍ മുഖ്താദ അല്‍ സദര്‍ -ഹൈദര്‍ അല്‍ അബാദി സഖ്യ സര്‍ക്കാര്‍ വരുന്നു

ഇറാഖില്‍ മുഖ്താദ അല്‍ സദര്‍ -ഹൈദര്‍ അല്‍ അബാദി സഖ്യ സര്‍ക്കാര്‍ വരുന്നു. ഇറാഖി ജനതയുടെ പുരോഗതിക്കായി സഖ്യ സര്‍ക്കാര്‍ രൂപീകരണ ശ്രമം തുടങ്ങിയതായി ഇരുവരും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ഇതോടെ ഒരു മാസമായി നില്‍ക്കുന്ന ഭരണ പ്രതിസന്ധി അവസാനിക്കുകയാണ്.

ശിയാ പട്ടണമായ നജാഫില്‍ വെച്ച് മുഖ്താദ അല്‍ സദറും ഹൈദര്‍ അല്‍ അബാദി യും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് സഖ്യ സര്‍ ക്കാര്‍ സംബന്ധിച്ച് തീരുമാനമായത്. ഇറാഖിന്റ പുരോഗതിക്കായി സഹകരിച്ചൊു സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുകയാണെന്നും സംയുക്ത പ്രസ്താസവനയില്‍ ഇരുവരും വ്യക്തമാക്കി. ഐഎസിനെ തുരത്തിയ ശേഷം മെയില്‍ നടന്ന ആദ്യ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മുഖ്തദ അല്‍ സദര്‍ -കമ്മ്യൂണിസ്റ്റ് സഖ്യം നേടിയത് 54 സീറ്റുകളാണ് . 329 അംഗ പാര്‍ലമെന്റില്‍ ഏറ്റവുംകൂടുതല്‍ സീറ്റ് നേടിയ ഒറ്റ കക്ഷിയും സദറിന്റേതായിരുന്നു. എങ്കിലും സര്‍ക്കാര്‍ രൂപീകരണത്തിനാവശ്യമായ ഭൂരിപക്ഷമില്ല. തെരഞ്ഞെടുപ്പിന് മുന്‍പേ തന്നെ ആവശ്യമെങ്കില്‍ സദര്‍ സഖ്യത്തെ പിന്തുണക്കുമെന്ന് ഹൈദര്‍ അല്‍ അബാദി പറഞ്ഞിരുന്നു. 42 സീറ്റുകളായിരുന്നു അബാദിയുടെ കക്ഷിക്ക് ലഭിച്ചത്.

സഖ്യധാരയായതോടെ ഇറാഖിലെ ഭരണ പ്രതിസന്ധിക്ക് പരിഹാരമാകുകയാണ്. അമേരിക്കന്‍ അധിനിവേശ സേനക്കെതിരെ പോരാടിയിരുന്ന മുഖ്തദ അല്‍ സദ്റിന്റെ ശക്തമായ തിരിച്ചുവരവിനായിരുന്നു ഈ തെര‍ഞ്ഞെടുപ്പ് സക്ഷ്യ വഹിച്ചത്.ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള ശിയാ നേതാവ് കൂടിയാണ് സദ്ര്‍. പാശ്ചാത്യരാജ്യങ്ങളോട് മൃദു സമീപനമുള്ളയാളാണ് അബാദി. പാശ്ചാത്യ രാജ്യങ്ങളോടുള്ള നിലപാടില്‍ രണ്ട് അഭിപ്രായമുള്ള നേതാക്കളുടെ സഖ്യ സര്‍ക്കാരിന്റെ ഭാവിയെ കുറിച്ചും ആശങ്ക ഉയരുന്നുണ്ട്.