LiveTV

Live

International

ലോകത്തിലെ ഏറ്റവും വിരൂപനായ നായക്കുള്ള കിരീടമണിഞ്ഞ് സാ സാ

തന്റെ സാസായ്ക്ക് ഇത്രയധികം മാധ്യമശ്രദ്ധ കിട്ടിയല്ലോ എന്ന സന്തോഷത്തിലാണ് അവളുടെ ഉടമ

 ലോകത്തിലെ ഏറ്റവും വിരൂപനായ നായക്കുള്ള കിരീടമണിഞ്ഞ് സാ സാ

ലോകത്ത് പലതരം സൌന്ദര്യ മത്സരം നടക്കാറുണ്ട് , പക്ഷെ ഏറ്റവും വിരൂപരെ കണ്ടെത്താന്‍ ഒരു മത്സരം നടന്നു അമേരിക്കയിലെ കാലിഫോര്‍ണിയയില്‍. പക്ഷെ മനുഷ്യര്‍ക്കായല്ല നായ്ക്കള്‍ക്ക് വേണ്ടിയായിരുന്നു ഈ മത്സരം.

ഏറ്റവും സുന്ദരനോ സുന്ദരിയോ ആകാന്‍ പലരും പെടാപ്പാട് പെടുമ്പോഴാണ് ഇങ്ങനൊരു മത്സരം നടക്കുന്നത്. നായ്ക്കളിലെ ഏറ്റവും വിരൂപനാരാണെന്നായിരുന്നു മത്സരത്തിലെ തര്‍ക്കം. മുഖം ചീര്‍ത്തവരും നാവ് നീണ്ടവരുമൊക്കെ രോമം കൂടിയവരുമൊക്കെ വിരൂപപ്പട്ടത്തിനായുള്ള മത്സരത്തില്‍ കൈമെയ് മറന്ന് പോരാടി. പ്രോത്സാഹിപ്പിച്ച് നായ്ക്കളുടെ ഉടമകളും ഒപ്പം മത്സരിച്ചു. അനോക്കയില്‍ നിന്നുള്ള സാ സാ എന്ന പേരുകാരിയായവാശിയേറിയ പോരാട്ടത്തിനൊടുവില്‍ വിരൂപ നായ് പട്ടം നേടി. തന്റെ സാസായ്ക്ക് ഇത്രയധികം മാധ്യമശ്രദ്ധ കിട്ടിയല്ലോ എന്ന സന്തോഷത്തിലാണ് അവളുടെ ഉടമ.