LiveTV

Live

International

ഷഫിഖുര്‍ റഹ്‍മാന്‍: വിമാനത്താവളത്തിലെ ക്ലീനിംഗ് ജോലിക്കാരന്‍, ഇപ്പോള്‍ വിമാനകമ്പനി ഉടമ

‘’തന്റെ വിമാനകമ്പനിയിലെ ജീവനക്കാരുടെ വസ്ത്രധാരണം മാന്യമായിരിക്കും, ഹലാലായ ഭക്ഷണങ്ങളായിരിക്കും വിളമ്പുക, മദ്യം വിളമ്പില്ല’'

ഷഫിഖുര്‍ റഹ്‍മാന്‍: വിമാനത്താവളത്തിലെ ക്ലീനിംഗ് ജോലിക്കാരന്‍, ഇപ്പോള്‍ വിമാനകമ്പനി ഉടമ

32 കാരനായ കാസി ഷഫിഖുര്‍ റഹ്‍മാന്‍ തന്നെ സ്വയം വിശേഷിപ്പിക്കുന്നത് 'ഹലാല്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍' എന്നാണ്. ഒന്നുമില്ലായ്മയില്‍ നിന്ന് ബ്രിട്ടണിലെ അതിസമ്പന്നരുടെ പട്ടികയിലെത്തിയ ആളാണ് റിച്ചാര്‍ഡ് ബ്രാന്‍സണ്‍. ഇന്ത്യയിലുള്‍പ്പെടെ സ്‌ഥാപനങ്ങളുള്ള വെര്‍ജിന്‍ ഗ്രൂപ്പിന്റെ സ്‌ഥാപകന്‍. ടെലികോം, റെയില്‍വേ, എയര്‍ലൈന്‍ വിഭാഗങ്ങളിലായി ലോകമെമ്പാടും പടര്‍ന്നുകിടക്കുന്ന നാനൂറ്‌ കമ്പനികളുടെ അധിപന്‍.

ഷഫിഖുര്‍ റഹ്‍മാന്‍: വിമാനത്താവളത്തിലെ ക്ലീനിംഗ് ജോലിക്കാരന്‍, ഇപ്പോള്‍ വിമാനകമ്പനി ഉടമ

അത്തരമൊരു ജീവിതവിജയത്തിന്റെ കഥ തന്നെയാണ് കാസി ഷഫിഖുര്‍ റഹ്‍മാന്റെയും. വിമാനത്താവളത്തിലെ ക്ലീനിംഗ് ജോലിക്കാരനായി തുടങ്ങി, അത്തറ് വില്‍പ്പനക്കാരനായി, ഇപ്പോഴിതാ ബ്രിട്ടണിലെ ഒരു വിമാനകമ്പനിയുടമയുമായിരിക്കുകയാണ് ഷഫിഖുര്‍ റഹ്‍മാന്‍.

ഇസ്‍ലാമിക മൂല്യങ്ങള്‍ മുറുകെപിടിച്ചായിരിക്കും തന്റെ വിമാനകമ്പനിയുടെ പ്രവര്‍ത്തനമെന്ന് പറയുന്നു അദ്ദേഹം. തന്റെ വിമാനകമ്പനിയിലെ ജീവനക്കാരുടെ വസ്ത്രധാരണം മാന്യമായിരിക്കും, ഹലാലായ ഭക്ഷണങ്ങളായിരിക്കും വിളമ്പുക, മദ്യം വിളമ്പില്ലെന്നും ഷഫിഖുര്‍ റഹ്‍മാന്‍റെ തീരുമാനങ്ങളാണ്. ഫിര്‍നാസ് എയര്‍വെയ്സ് എന്നാണ് തന്റെ വിമാനകമ്പനിക്ക് ഷഫിഖുര്‍ നല്‍കിയിരിക്കുന്ന പേര്. ഗൾഫ് നാടുകളിലേക്ക് ബ്രിട്ടനിൽ നിന്നും തന്റെ വിമാനം പറന്നുയരുന്നതാണ് ഷഫീഖുറിന്റെ സ്വപ്നം.

ഷഫിഖുര്‍ റഹ്‍മാന്‍: വിമാനത്താവളത്തിലെ ക്ലീനിംഗ് ജോലിക്കാരന്‍, ഇപ്പോള്‍ വിമാനകമ്പനി ഉടമ

ബംഗ്ലാദേശ് സ്വദേശിയാണ് ഷഫിഖുര്‍ റഹ്‍മാന്‍. 1997 ലാണ് ബ്രിട്ടണിലെത്തുന്നത്. അതും സ്കൂള്‍ പഠനം പാതിവഴിയില്‍ നിര്‍ത്തിയതിന് ശേഷം. മാതാപിതാക്കള്‍ക്കും രണ്ട് സഹോദരിമാര്‍ക്കും അഞ്ച് സഹോദരന്മാര്‍ക്കുമൊപ്പമാണ് ലണ്ടനിലെ ഒരു മൂന്ന് ബെഡ്റൂം ഫ്ലാറ്റിലാണ് അവര്‍ താമസിച്ചിരുന്നത്. ലണ്ടനിലെ സ്റ്റെപ്പ്നി ഗ്രീന്‍‌ സ്കൂളില്‍ പഠനം തുടര്‍ന്നെങ്കിലും 2000ല്‍ അതും അവസാനിപ്പിച്ചു.

ലണ്ടനിലെ സിറ്റി എയര്‍പോര്‍ട്ടിലെ ക്ലീനിംഗ് ജീവനക്കാരനായാണ് ഷഫിഖുര്‍ തന്റെ ബ്രിട്ടണ്‍ ജീവിതം ആരംഭിക്കുന്നത്. യാദൃശ്ചികമായി അത് ബിസിനസ് രംഗത്തേക്ക് തിരിയുകയായിരുന്നു. വെറും 600 പൗണ്ട് ആയിരുന്നു ബിസിനസ് തുടങ്ങാനായി ഇറങ്ങിപ്പുറപ്പെടുന്ന സമയത്ത് ഷഫിഖുറിന്‍റെ കയ്യിലുണ്ടായിരുന്നത്. ആ തുക വെച്ച് ബിസിനസ് രംഗത്തേക്കിറങ്ങുക എന്നത് ആരെ സംബന്ധിച്ചും സാഹസം തന്നെയായിരുന്നു. ആ തുക വെച്ച് അദ്ദേഹം അത്തറ് വില്‍പ്പനക്കാരനായി. അദ്ദേഹത്തിന്റെ സഹോദരന്മാരില്‍ ഒരാള്‍ ഈജിപ്തിലുണ്ടായിരുന്നു. ഈ സഹോദരനാണ് ലണ്ടനിലേക്ക് ഷഫീഖുറിന് പെര്‍ഫ്യൂം അയച്ചു നല്‍കിയത്. വൈറ്റ് ചാപ്പൽ പള്ളിയുടെ മുൻവശത്തായിരുന്നു വിൽപ്പനയുടെ തുടക്കം. പിന്നീട് അഭിവൃദ്ധിപ്പെടുകയും ലണ്ടന്‍ മാര്‍ക്കറ്റിനകത്തേക്ക് മാറുകയും ചെയ്തു. 2009 ൽ സുന്നമസ്ക് എന്ന് അത്തർ കമ്പനിക്ക് പേരും നല്‍കി. അഞ്ച് അത്തര്‍ഷോപ്പുകളും തുറന്നു.

ഷഫിഖുര്‍ റഹ്‍മാന്‍: വിമാനത്താവളത്തിലെ ക്ലീനിംഗ് ജോലിക്കാരന്‍, ഇപ്പോള്‍ വിമാനകമ്പനി ഉടമ

ഇപ്പോഴിതാ, 19 പേർക്ക് ഇരിക്കാവുന്ന ജെറ്റ് സ്ട്രീം 32 വിമാനം വാടകയ്ക്കെടുത്ത് ബ്രിട്ടനിലെ നഗരങ്ങൾക്കിടെയിലൂടെ ഏതാനും മാസങ്ങള്‍ക്കൊണ്ട് വ്യാവസായിക അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ പോകുകയാണ് ഷഫിഖുര്‍ റഹ്‍മാന്റെ സ്വന്തം വിമാന കമ്പനി.

ബ്രിട്ടീഷ് പൌരത്വം സ്വീകരിച്ചു കഴിഞ്ഞു ഷഫീഖുര്‍ റഹ്‍മാന്‍. പക്ഷേ പലപ്പോഴും സുരക്ഷയുടെ പേരിലുള്ള പരിശോധനകള്‍ തന്നെ അസ്വസ്ഥതപ്പെടുത്തുന്നതായി അദ്ദേഹം പറയുന്നു. എല്ലാവരുടെ ശ്രദ്ധ നമ്മളിലായിരിക്കും അപ്പോള്‍. ആ അവസ്ഥ മാറേണ്ടതുണ്ട്. മതം അനുശാസിക്കുന്ന സംസ്കാരങ്ങള്‍ പിന്തുടരേണ്ട എന്ന് നമ്മള്‍ തീരുമാനിച്ചാല്‍ ചിലപ്പോള്‍ പ്രശ്നങ്ങള്‍ അവസാനിച്ചേക്കും- ഷഫിഖുര്‍ പറയുന്നു.

മലേഷ്യയിലാണ് ആദ്യമായി ശരിയ കംപ്ലയിന്റ് എയര്‍ലൈന്‍ എന്ന ആശയമുണ്ടാകുന്നത്. റ്യാനി എയര്‍ലൈന്‍സ് ആണ് അതിന് ചുക്കാന്‍ പിടിച്ചത്. ശരീഅത്ത് നിയമങ്ങളാണ് റ്യാനി വിമാനകമ്പനി പിന്തുടര്‍ന്നത്. നമസ്കാരത്തിനുള്ള സൌകര്യമൊരുക്കി, മദ്യം വിലക്കി. പക്ഷേ 2016 ല്‍ വ്യേമയാനമന്ത്രാലയത്തിന്റെ നിയമത്തിന് വിരുദ്ധമെന്ന് കണ്ട് കമ്പനിക്ക് പ്രവര്‍ത്തനം നിര്‍ത്തേണ്ടിവന്നു. ഇസ്‍ലാം ഔദ്യോഗിക മതമായ യുഎഇയില്‍ നിന്നുള്ള ഇത്തിഹാദ്, എമിറേറ്റസ് വിമാനകമ്പനികള്‍ പോലും മദ്യം യാത്രയ്ക്കിടെ അനുവദിക്കുന്നുണ്ട്.