LiveTV

Live

International

ദിവസവും 21 മണിക്കൂറിലേറെ നോമ്പെടുത്ത് ഫിന്‍ലന്റുകാര്‍

ദിവസവും 21 മണിക്കൂറിലേറെ നോമ്പെടുത്ത് ഫിന്‍ലന്റുകാര്‍
Summary
ദിവസവും 21 മണിക്കൂറിലേറെ നോമ്പെടുത്താണ് ഫിന്‍ലന്റിലെ വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ ഒരുങ്ങുന്നത്.

ദിവസവും 21 മണിക്കൂറിലേറെ നോമ്പെടുത്താണ് ഫിന്‍ലന്റിലെ വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ ഒരുങ്ങുന്നത്. മുസ്‍ലിം ജനസംഖ്യ ഇവിടെ അന്‍പതിനായിരത്തില്‍ താഴെ മാത്രമാണ്. വിരലിലെണ്ണാവുന്ന മലയാളികളേ ഇക്കൂട്ടത്തിലുള്ളു. ഫിന്‍ലന്റില്‍ പ്രവാസിയായ ഷമീര്‍ കണ്ടത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ട് കാണാം.

പകല്‍ വെളിച്ചത്തില്‍ അത്താഴം കഴിച്ച് പകല്‍ വെളിച്ചത്തില്‍ തന്നെ നോമ്പ് തുറക്കേണ്ടി വരുന്നവരാണ് ഫിന്‍ലന്റിലെ ഇസ്‍ലാം മതവിശ്വാസികള്‍. രാത്രി പത്തരക്കാണ് നോമ്പുതുറ സമയം. അപ്പോഴും ആകാശത്ത് സൂര്യനുണ്ടാകും.

നോമ്പുതുറക്കും അത്താഴത്തിനുമിടക്ക് കിട്ടുന്ന സമയം മൂന്ന് മണിക്കൂറില്‍ താഴെ. പതിനയ്യായിരത്തോളം ഇന്ത്യക്കാരില്‍ ആകെ 15 മലയാളി മുസ്‍‍ലിം കുടുംബങ്ങളാണ് ഫിന്‍ലന്റിലെ എസ്‍ബോ നഗരത്തിലുള്ളത്. വിവിധ രാജ്യക്കാരായ വിശ്വാസികള്‍ വീട്ടില്‍ തയ്യാറാക്കുന്ന വിഭവങ്ങളുമായി ഇസ്‍ലാമിക് സെന്ററില്‍ ഒത്തുചേര്‍ന്നാണ് നോമ്പുതുറ.