LiveTV

Live

International

ഗസ്സ അതിര്‍ത്തിയിലെ 'മാലാഖ'യെ ഇസ്രായേല്‍ സൈന്യം വെടിവെച്ചു കൊന്നു

ഗസ്സ അതിര്‍ത്തിയിലെ 'മാലാഖ'യെ ഇസ്രായേല്‍ സൈന്യം വെടിവെച്ചു കൊന്നു
Summary
ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് മരുന്നും ചികിത്സയും നല്‍കുകയായിരുന്ന റസാന്‍ അല്‍ നജ്ജാര്‍ എന്ന 21 കാരി ഫലസ്തീന്‍ നഴ്സിനെ ഇസ്രായേല്‍ സൈന്യം വെടിവെച്ചുകൊന്നു
ഗസ്സ അതിര്‍ത്തിയിലെ 'മാലാഖ'യെ ഇസ്രായേല്‍ സൈന്യം വെടിവെച്ചു കൊന്നു

ഗസ്സ അതിര്‍ത്തിയില്‍, ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് മരുന്നും ചികിത്സയും നല്‍കുകയായിരുന്ന ഫലസ്തീന്‍ നഴ്സിനെ ഇസ്രായേല്‍ സൈന്യം വെടിവെച്ചുകൊന്നു. റസാന്‍ അല്‍ നജ്ജാര്‍ എന്ന 21 കാരി പെണ്‍കുട്ടിയോടാണ് ഇസ്രായേല്‍ സൈന്യത്തിന്റെ ക്രൂരത. റസാന്റെ നെഞ്ചിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു സൈന്യം. ഫലസ്തീനിലെ ഖാന്‍ യൂനിസില്‍ വെച്ചാണ് റസാന്‍ അല്‍ നജ്ജാറിന് വെടിയേറ്റത്.

#RIP Razan Al-Najjar, 21-year-old paramedic, shot & killed by Israeli forces today as Israel continues to unlawfully gun down unarmed protesters, journalists & medics in Gaza. #GreatReturnMarch pic.twitter.com/TmJhvD4L6R

— Palestine (@ALQadiPAL) June 1, 2018
ഗസ്സ അതിര്‍ത്തിയിലെ 'മാലാഖ'യെ ഇസ്രായേല്‍ സൈന്യം വെടിവെച്ചു കൊന്നു

ഗസ്സ അതിര്‍ത്തിയിലെ അവസാനിക്കാത്ത സംഘര്‍ഷത്തിന്റെ, ഇസ്രായേലിന്റെ കണ്ണില്‍ ചോരയില്ലാത്ത ക്രൂരതയുടെ അവസാന ഇരയായിരിക്കുകയാണ് ഈ പെണ്‍കുട്ടി. സമരക്കാരായ ഫലസ്‌തീനികളുടെ മുറിവ് ശുശ്രൂഷിക്കാനായി ഓടുകയായിരുന്നു റസാൻ അൽ നജ്ജാർ. ഗസ്സയിലെ ഖാൻ യൂനുസ് തെരുവിൽ വെള്ളിയാഴ്ച സമരക്കാർക്കുള്ള മരുന്നുകളുമായി ഓടവെയാണ് ഇസ്രായേൽ സൈന്യം റസാൻ അൽ നജ്ജാറിനെ വെടിവെച്ചു കൊലപ്പെടുത്തുന്നത്.

ഗസ്സ അതിര്‍ത്തിയിലെ 'മാലാഖ'യെ ഇസ്രായേല്‍ സൈന്യം വെടിവെച്ചു കൊന്നു

Mother of Razan Alnajjar holds on to her daughter's bloodied vest as she receives news the paramedic succumbed to her wounds in #Gaza hospital. pic.twitter.com/zdKsIxiJCr

— Palestine (@ALQadiPAL) June 1, 2018
ഗസ്സ അതിര്‍ത്തിയിലെ 'മാലാഖ'യെ ഇസ്രായേല്‍ സൈന്യം വെടിവെച്ചു കൊന്നു

21 വയസ്സ് പ്രായമായ റസാൻ ഗസ്സയിലെ സമരഭൂമികളിലെ സജീവ വളണ്ടിയറാണ്. യുദ്ധഭൂമിയിൽ പരിക്കുപറ്റുന്ന ഫലസ്തീനുകാരെ ശുശ്രൂഷിക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു അവള്‍. കഴിഞ്ഞ മാർച്ച്‌ മുതൽ ദിവസവും 12 മണിക്കൂറിലധികം സമയം ഈ പെൺകുട്ടി മുറിവേറ്റവരെയും പരിക്കു പറ്റിയവരെയും ശുശ്രൂഷിക്കുന്നതില്‍ മുന്നിലുണ്ടായിരുന്നു. വിഷവാതകം ശ്വസിച്ച്‌ രണ്ട്‌ തവണ ബോധരഹിതയായിട്ടുണ്ട്‌. പരിക്കേറ്റ ആളെ ചികിത്സിക്കാൻ ധൃതി പിടിച്ചോടുന്നതിനിയിൽ വീണു കൈത്തണ്ടയ്ക്ക്‌ ഒടിവ്‌‌ പറ്റിയിട്ടുണ്ട്‌. അപ്പോഴും മാറി നില്‍ക്കാതെ,"ഇസ്രയേൽ സൈന്യം ഭ്രാന്തമായി നമ്മളെ കൊന്നൊടുക്കുമ്പോള്‍ എനിക്ക്‌ മാറി നിൽക്കാൻ കഴിയില്ല. ഞാനിവിടെ ഉണ്ടാവണം. അതെന്റെ കടമയും ഉത്തരവാദിത്തവുമാണെ''ന്നാണ് അവള്‍ പറഞ്ഞത്.

രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് മണിവരെ ഗസ്സയില്‍ സേവനമനുഷ്ടിക്കുമ്പോള്‍ ഉള്ള അനുഭവങ്ങള്‍ അവര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്യാറുണ്ടായിരുന്നു.

ഗസ്സ അതിര്‍ത്തിയിലെ 'മാലാഖ'യെ ഇസ്രായേല്‍ സൈന്യം വെടിവെച്ചു കൊന്നു

പ്രക്ഷോഭകര്‍ക്ക് നേരെ ഇസ്രയേല്‍ വെടിയുതിര്‍ക്കുമ്പോള്‍ അവര്‍ കൈ ഉയര്‍ത്തി വൈദ്യ സംഘത്തിലുള്ള ആളാണെന്ന് അടയാളം കാണിച്ചെങ്കിലും ഇസ്രായേല്‍ സൈന്യം അതൊന്നും വകവെച്ചില്ലെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ''കൈകൾ രണ്ടും എല്ലാവരും കാണുന്ന രീതിയിൽ അവൾ പൊക്കിയിരുന്നു. എന്നാൽ വെളുത്ത യൂണിഫോം ധരിച്ച റസാന്റെ നെഞ്ചിലേക്ക് വെടിവെക്കുകയായിരുന്നു സൈന്യ''മെന്ന് സംഭവത്തിന് സാക്ഷിയായ വ്യക്തിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഇസ്രയേല്‍ നടത്തിയ വെടിവെപ്പില്‍ നൂറോളം പേര്‍ക്കാണ് ഇന്നലെ പരിക്കേറ്റത് . ഇതില്‍ നാല് പേര്‍ക്ക് നേരിട്ടുള്ള വെടിയേറ്റാണ് പരിക്കെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

#صور | للشهيدة رزان النجار أثناء أداء واجبها الإنساني في مخيمات العودة على الحدود الشرقية لقطاع غزة pic.twitter.com/SMeJP1Mx6k

— Palestine (@ALQadiPAL) June 1, 2018

ഗസ അതിർത്തിയിലെ ‘മാലാഖ’ എന്ന് പോലും റസാനെ ആളുകള്‍ വിശേഷിപ്പിച്ചിരുന്നു. വെള്ള യൂണിഫോമിലുള്ള അവളുടെ ഫോട്ടോകള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലാകുകയാണിപ്പോള്‍. റസാന്റെ കൊലപാതകത്തിനെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.