LiveTV

Live

International

ഇ-മാലിന്യങ്ങളുടെ താവളമായി തായ്‍ലാന്‍ഡ്; ലെംചാബാന്‍ഗ് തുറമുഖത്തിൽ നിന്നും കണ്ടെത്തിയത് 220 ടണ്‍ മാലിന്യം

ഇ-മാലിന്യങ്ങളുടെ താവളമായി തായ്‍ലാന്‍ഡ്; ലെംചാബാന്‍ഗ് തുറമുഖത്തിൽ നിന്നും കണ്ടെത്തിയത് 220 ടണ്‍ മാലിന്യം
Summary
ജപ്പാന്‍,ഹോങ്കോങ്ക്,സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഇ- മാലിന്യം കണ്ടെത്തിയത്

ഇലക്ട്രോണിക് മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള പുതിയ താവളമായി തായ്‍ലാന്‍ഡ് മാറുന്നു. പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ തെരച്ചിലിലാണ് ജപ്പാന്‍,ഹോങ്കോങ്ക്,സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഇ- മാലിന്യം കണ്ടെത്തിയത്.

ഇ-മാലിന്യങ്ങളുടെ താവളമായി തായ്‍ലാന്‍ഡ്; ലെംചാബാന്‍ഗ് തുറമുഖത്തിൽ നിന്നും കണ്ടെത്തിയത് 220 ടണ്‍ മാലിന്യം

തെക്കന്‍ ബാങ്കോക്കിലെ ലെംചാബാന്‍ഗ് തുറമുഖത്തിൽ നിന്നാണ് ഏഴ് കണ്ടെയിനറുകളിൽ നിന്നായി 220 ടണ്‍ ഇലക്ട്രോണിക് മാലിന്യം കണ്ടെത്തിയത്. അനുമതിയില്ലാത്ത പല കമ്പനികളും തായ്‍ലാന്‍ഡിലേക്ക് മാലിന്യം കയറ്റുമതി ചെയ്യുന്നെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. ഇവർക്കെതിരെ പൊലീസ് ശിക്ഷ നടപടികൾ കൈക്കൊണ്ടുകഴിഞ്ഞു. കഴിഞ്ഞ ആഴ്ച പൊലീസ് ഡെപ്യൂട്ടി വിരാചായിയുടെ നേതൃത്വത്തിൽ
ചാചൊങാസോ പ്രവിശ്യയിൽ റെയ്ഡ് നടത്തിയിരുന്നു.ചൈന കഴിഞ്ഞ വർഷം മാലിന്യങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. തെക്ക് -കിഴക്കന്‍ ഏഷ്യയിലെ മറ്റ് പ്രദേശങ്ങളിലേക്ക് ഈ മാലിന്യം എത്തുമോ എന്ന ഭയം ശക്തമാണ്.