LiveTV

Live

International

ബഹുനില കെട്ടിടത്തിന്‍റെ ബാല്‍ക്കണിയില്‍ തൂങ്ങിക്കിടന്ന കുഞ്ഞിനെ സാഹസികമായി രക്ഷിച്ച് 'സ്പൈഡര്‍മാന്‍'

ബഹുനില കെട്ടിടത്തിന്‍റെ ബാല്‍ക്കണിയില്‍ തൂങ്ങിക്കിടന്ന കുഞ്ഞിനെ സാഹസികമായി രക്ഷിച്ച് 'സ്പൈഡര്‍മാന്‍'
Summary
നാലാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് വീഴാന്‍ തുടങ്ങിയ നാലു വയസുകാരനെയാണ് മമുദു ഗസ്സാമ എന്ന 22 കാരന്‍

വടക്കന്‍ പാരീസില്‍ ബഹുനില കെട്ടിടത്തിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് വീഴാന്‍ തുടങ്ങിയ കുഞ്ഞിനെ അതിസാഹസികമായി രക്ഷപെടുത്തി യുവാവ്. നാലാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് വീഴാന്‍ തുടങ്ങിയ നാലു വയസുകാരനെയാണ് മമുദു ഗസ്സാമ എന്ന 22 കാരന്‍ കുടിയേറ്റ യുവാവ് രക്ഷപെടുത്തിയത്.

കെട്ടിടത്തിന്‍റെ താഴെ നിന്നും കമ്പിയിലും ഓരോ നിലയുടെയും ബാല്‍ക്കണിയുടെ അരികിലും പിടിച്ച് അതിവേഗം മുകളിലേക്ക് കയറിയെത്തിയാണ് മമുദു കുഞ്ഞിനെ രക്ഷാവലയത്തിലാക്കിയത്. ബാല്‍ക്കണിക്ക് കീഴെ ഒരു കമ്പിയില്‍ കുരുങ്ങിപ്പോയ കുഞ്ഞിനെ മുകളില്‍ നിന്ന് രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതിനിടെയാണ് ദൈവദൂതനെ പോലെ മമുദുവിന്‍റെ രംഗപ്രവേശം. രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതിന് മുമ്പ് കുഞ്ഞിനെ മമുദു തന്‍റെ ദൌത്യം പൂര്‍ത്തിയാക്കിയിരുന്നു. ഇതിന്‍റെ വീഡിയായാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുന്നത്. ഏതായാലും മമുദുവിന്‍റെ സല്‍പ്രവര്‍ത്തിക്ക് ഫ്രഞ്ച് സര്‍ക്കാര്‍ ഒരു സമ്മാനവും നല്‍കി. ഫ്രഞ്ച് പൌരത്വം നല്‍കാനാണ് തീരുമാനമായിരിക്കുന്നത്.