LiveTV

Live

International

അയര്‍ലന്‍ഡ് ഹിതപരിശോധന: ഗര്‍ഭച്ഛിദ്ര അനുകൂലികള്‍ക്ക് വന്‍വിജയം

അയര്‍ലന്‍ഡ് ഹിതപരിശോധന: ഗര്‍ഭച്ഛിദ്ര അനുകൂലികള്‍ക്ക് വന്‍വിജയം
Summary
ഹിതപരിശോധനയുമായി ബന്ധപ്പെട്ടു നടത്തിയ രണ്ട് എക്‌സിറ്റ് പോളുകളും ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്നവര്‍ വന്‍ വിജയം നേടുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ വിജയപ്രഖ്യാപനം.

ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്ന വിഭാഗത്തിന് അയര്‍ലന്‍ഡിലെ ഹിതപരിശോധനയില്‍ വന്‍ വിജയം. ഹിതപരിശോധനയുമായി ബന്ധപ്പെട്ടു നടത്തിയ രണ്ട് എക്‌സിറ്റ് പോളുകളും ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്നവര്‍ വന്‍ വിജയം നേടുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ വിജയപ്രഖ്യാപനം.

66.4 ശതമാനം വോട്ടുകള്‍ നേടിയാണ് ഗര്‍ഭച്ഛിത്രത്തെ അനുകൂലിക്കുന്നവര്‍ മുന്നിലെത്തിയത്. 33.6 ശതമാനം വോട്ടുകളാണ് എതിര്‍ക്കുന്നവര്‍ക്ക് ലഭിച്ചത്. ഇന്ത്യന്‍ വംശജനും ഡോക്ടറുമായ അയര്‍ലന്‍ഡ് പ്രധാനമന്ത്രി ലീയോ വരാഡ്കറാണു വിജയപ്രഖ്യാപനം നടത്തിയത്. ഹിതപരിശോധനയുമായി ബന്ധപ്പെട്ടു നടത്തിയ രണ്ട് എക്‌സിറ്റ് പോളുകളും ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്നവര്‍ വന്‍ വിജയം നേടുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ വിജയപ്രഖ്യാപനം. ചരിത്ര ദിവസമെന്നായിരുന്നു വിജയത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.

അമ്മക്ക് ജീവന് ഭീഷണിയാണെങ്കില്‍ മാത്രം ഗര്‍ഭച്ഛിദ്രം എന്നതായിരുന്നു അയര്‍ലന്‍ഡിലെ നിയമം അനുശാസിച്ചിരുന്നത്. എന്നാല്‍ ലൈംഗികപീഡനത്തിനിരയായും മറ്റും ഗര്‍ഭിണിയായവരും ഗര്‍ഭസ്ഥ ശിശുവിനു മാരകമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നു നേരത്തേതന്നെ തിരിച്ചറിഞ്ഞാലും ഗര്‍ഭച്ഛിദ്രം. നടത്താനാവുമായിരുന്നില്ല പുതിയ നിയമം പ്രാബല്യത്തിലാവുന്നതോടെ അതിനായിരിക്കും മാറ്റം വരുക.

അയ​ർ​ല​ൻ​ഡി​ലെ വോ​ട്ടെ​ടു​പ്പ് ഗ​ർ​ഭ​ച്ഛി​ദ്ര​ത്തി​ന് അ​നു​കൂ​ല​മാ​കു​ന്ന​തി​ൽ സ​വി​ത​യു​ടെ മാ​താ​പിതാക്കളും സന്തോഷം പ്രകടിപ്പിച്ചു. 32 ല​ക്ഷം വോ​ട്ട​ർ​മാ​രാ​ണ്​ ഹി​ത​പ​രി​ശോ​ധ​ന​യി​ൽ വി​ധി​യെ​ഴു​തി​യ​ത്. ​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​രും വോ​ട്ടെ​ടു​പ്പി​ൽ പ​ങ്കാ​ളി​ക​ളാ​യി. കാത്തലിക്​ ചർച്ച്​ ഹിതപരിശോധനക്ക്​ എതിരാണ്​.