LiveTV

Live

International

സൗദി റഷ്യ ചര്‍ച്ച; എണ്ണവില ഇടിഞ്ഞു

സൗദി റഷ്യ ചര്‍ച്ച; എണ്ണവില ഇടിഞ്ഞു
Summary
79.65 ല്‍ നിന്നും 78.79 ഡോളറിലേക്കാണ് ബാരല്‍ വില ഇടിഞ്ഞത്. എണ്ണ വില കുതിക്കുന്ന ഇന്ത്യക്കും ആശ്വാസമാകും തീരുമാനം.

ഉത്പാദന നിയന്ത്രണം ഭാഗികമായി പിന്‍വലിക്കാന്‍ സൗദിയും റഷ്യയും നടത്തിയ ചര്‍ച്ചക്ക് പിന്നാലെ ആഗോള വിപണിയില്‍ എണ്ണ വില ഇടിഞ്ഞു. അസംസ്‌കൃത എണ്ണ ബാരലിന് 78 ഡോളറിനാണ് ഇപ്പോള്‍ വില്‍പന. ഉത്പാദനം കൂട്ടുന്നത് പ്രധാന ഗുണഭോക്താവായ ഇന്ത്യക്കും നേട്ടമാകും.

ഒപെകിന്റേയും റഷ്യയുടേയും ഉത്പാദന നിയന്ത്രണ തീരുമാനമാണ് കഴിഞ്ഞയാഴ്ച എണ്ണ എണ്‍പത് ഡോളര്‍ എത്തിച്ചത്. 2014ല്‍ എണ്ണ വില ഇടിഞ്ഞ് ഗള്‍ഫ് രാഷ്ട്രങ്ങളുടെ സമ്പദ് ഘടന തകര്‍ന്നിരുന്നു. ഇവരുടെ സ്വപ്ന നിരക്കാണിത്. ഇതോടെയാണ് റഷ്യയും സൗദിയും ഉത്പാദന നിയന്ത്രണം പിന്‍വലിക്കാന്‍ ചര്‍ച്ച നടത്തിയത്.

79.65 ല്‍ നിന്നും 78.79 ഡോളറിലേക്കാണ് ബാരല്‍ വില ഇടിഞ്ഞത്. അടുത്ത ഒപെക് യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടായേക്കും. എണ്ണ വില കുതിക്കുന്ന ഇന്ത്യക്കും ആശ്വാസമാകും തീരുമാനം.