LiveTV

Live

International

അരിസോണയില്‍ ഡ്രൈവറില്ലാ കാറുകള്‍ വീണ്ടും സര്‍വീസിനിറക്കി യൂബര്‍

അരിസോണയില്‍ ഡ്രൈവറില്ലാ കാറുകള്‍ വീണ്ടും സര്‍വീസിനിറക്കി യൂബര്‍
Summary
2016ല്‍ പെന്‍സില്‍ വാനിയയിലെ പിറ്റ്സ്ബര്‍ഗിലാണ് യൂബര്‍ ഡ്രൈവറില്ലാ കാറുകള്‍ ആദ്യമായി നിരത്തിലിറക്കിയത്

അരിസോണയില്‍ ഡ്രൈവറില്ലാ കാറുകള്‍ വീണ്ടും സര്‍വീസിനിറക്കുകയാണ് യൂബര്‍. രണ്ട് മാസം മുമ്പ് ഡ്രൈവറില്ലാ കാറിടിച്ച് ഒരു വഴിയാത്രക്കാരന്‍ മരിച്ചതിന് പിന്നാലെ യൂബര്‍ സര്‍വീസ് നിര്‍ത്തിവെച്ചിരുന്നു. പെന്‍സില്‍ വാനിയയില്‍ ഉടന്‍ തന്നെ കൂടുതല്‍ ഡ്രൈവറില്ലാ കാറുകള്‍ സര്‍വീസ് ആരംഭിക്കുമെന്നും യൂബര്‍ അറിയിച്ചു.

2016ല്‍ പെന്‍സില്‍ വാനിയയിലെ പിറ്റ്സ്ബര്‍ഗിലാണ് യൂബര്‍ ഡ്രൈവറില്ലാ കാറുകള്‍ ആദ്യമായി നിരത്തിലിറക്കിയത്. പിന്നീട് സാന്‍ഫ്രാന്‍സിസ്കോ, അരിസോണ, ടൊറന്റോ, കാലിഫോര്‍ണിയ എന്നിവിടങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിച്ചു. അരിസോണയിലെ അപകടത്തിന് പിന്നാലെ ഡ്രൈവറില്ലാ കാറുകള്‍ സുരക്ഷ ഉറപ്പുതരുന്നില്ലെന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് യൂബര്‍ സര്‍വീസില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചത്. രണ്ട് മാസത്തെ ഇടവേളക്ക് ശേഷമാണ് അരിസോണയില്‍ യൂബര്‍ സര്‍വീസ് ആരംഭിച്ചത്. വാഹനത്തിന്റെ സുരക്ഷ വിലയിരുത്താനുള്ള അവസരവും യൂബര്‍ ഒരുക്കുന്നുണ്ട്.