LiveTV

Live

International

ഇസ്രായേലിനെതിരെ ഫലസ്തീന്‍ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു

ഇസ്രായേലിനെതിരെ ഫലസ്തീന്‍ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു
Summary
ഫലസ്തീന്‍ വിദേശകാര്യമന്ത്രി റിയാദ് അല്‍ മാലികിയാണ് ഹേഗിലെ അന്താരാഷ്ട്ര കോടതിയിലെത്തി ഇസ്രായേലിനെതിരെ പരാതി സമര്‍പ്പിച്ചത്.

ഗസ്സയില്‍ നടത്തിയ ആക്രമണത്തില്‍ ഇസ്രായേലിനെതിരെ ഫലസ്തീന്‍ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു. ഇതാദ്യമായാണ് ഫലസ്തീന്‍ ഇസ്രായേലിനെതിരെ അന്താരാഷ്ട്ര കോടതിയെ സമീപിക്കുന്നത്.

ഫലസ്തീന്‍ വിദേശകാര്യമന്ത്രി റിയാദ് അല്‍ മാലികിയാണ് ഹേഗിലെ അന്താരാഷ്ട്ര കോടതിയിലെത്തി ഇസ്രായേലിനെതിരെ പരാതി സമര്‍പ്പിച്ചത്. ഇസ്രായേലിലെ യു.​എ​സ്​ എംബസി തെൽഅവീ​ വിൽ​നിന്ന്​ ജറൂസലമിലേക്ക്​ മാറ്റിയതിനെതിരെ ഫലസ്തീനികൾ നടത്തിയ പ്രതിഷേധം അടിച്ചമർ​ ത്താ​ൻ ഇ​സ്രായേൽ നടത്തിയ ആക്രമണത്തി​ നെതിരെയാണ് ഫലസ്തീനിന്റെ നീക്കം. അന്തരാഷ്ട്ര അന്വേഷണത്തിലൂടെ ഫലസ്തീന് നീതി ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതയി റിയാദ് അല്‍മാലികി പറഞ്ഞു. അധിനിവേശം, ഫലസ്തീനിന്റെ വിഭവങ്ങളെ ചൂഷണം ചെയ്യല്‍, സ്ത്രീകളുംകുട്ടികളും അടക്കമുള്ളവരെ കൊലചെയ്യല്‍ തുടങ്ങി ഇസ്രായേല്‍ ചെയ്യുന്ന കുറ്റങ്ങള്‍ അക്കമിട്ട് നിരത്തിയാണ് ഫലസ്തീന്‍ അന്താരാഷ്ട്ര കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.

കഴിഞ്ഞ മാര്‍ച്ച് 30 മുതല്‍ 106 ഫലസ്തീനികളെയാണ് ഇസ്രായേല്‍ കൊന്നത്. 12000 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ഇസ്രായേലിനെതിരായ യുഎന്‍ മനുഷ്യാവകാശ കൌണ്‍സില്‍ കഴിഞ്ഞ ദിവസം പ്രമേയം പാസ്സാക്കിയിരുന്നു. ഇസ്രായേലിനെതിരെ അന്താരാഷ്ട്ര നിയമനടപടികള്‍ സ്വീകരിക്കണമെന്ന് യുഎന്‍ പ്രമേയത്തില്‍ നിര്‍ദേശിച്ചിരുന്നു.