LiveTV

Live

International

ഇറാന് ശക്തമായ മുന്നറിയിപ്പുമായി അമേരിക്ക രംഗത്ത്

ഇറാന് ശക്തമായ മുന്നറിയിപ്പുമായി അമേരിക്ക രംഗത്ത്
Summary
ആണവ കരാറില്‍ നിന്ന് പിന്‍മാറിയ ശേഷം ഇറാന് ശക്തമായ മുന്നറിയിപ്പുമാണ് അമേരിക്ക രംഗത്ത് വന്നിരിക്കുന്നത്

പുതിയ ആണവ കരാറില്‍ ഏര്‍പ്പടണമങ്കില്‍ തങ്ങള്‍ മുന്നോട്ട് വെയ്ക്കുന്ന 12 നിബന്ധനകള്‍ ഇറാന്‍ അംഗീകരിക്കണമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആവശ്യപ്പെട്ടു. ഗള്‍ഫ് മേഖലയിലെ ഇറാന്‍റെ ഇടപെടല്‍ അവസാനിപ്പിക്കണമെന്നും ഇറാന്‍ ആണവ പരീക്ഷണം നിര്‍ത്തണമെന്നുമാണ് അമേരിക്കയുടെ പ്രധാന ആവശ്യം.

ആണവ കരാറില്‍ നിന്ന് പിന്‍മാറിയ ശേഷം ഇറാന് ശക്തമായ മുന്നറിയിപ്പുമാണ് അമേരിക്ക രംഗത്ത് വന്നിരിക്കുന്നത്. സിറിയയില്‍ നിന്ന് ഇറാന്‍ സേനയെ പിന്‍വലിക്കണമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആവശ്യപ്പെട്ടു. ഇതടക്കം 12 നിബന്ധനകളാണ് ഇറാനുമായുള്ള ആണവ കരാര്‍ തുടരാന്‍ അമേരിക്ക മുന്നോട്ട് വെക്കുന്നത്. ആണവ പരീക്ഷണങ്ങള്‍ പുര്‍ണമായും ഇറാന്‍ അവസാനിപ്പിക്കണ അല്ലാത്ത പക്ഷം കടുത്ത സാമ്പത്തിക ഉപരോധം നേരിടേണ്ടി വരും അദ്ദേഹം വ്യക്തമാക്കി.

ഗള്‍ഫ് മേഖലയിലെ അനാവശ്യ ഇടപെടല്‍ അവസാനിപ്പിക്കണമെന്നാണ് മറ്റെരു ആവശ്യം. ലബനന്‍ യമന്‍ വിഷയങ്ങളില്‍ ഇറാന്‍ ഇടപെടരുത്. എന്നാല്‍ ഏത് തരത്തിലുള്ള ഉപരോധമാണ് ഇറാന്‍ നേരിടേണ്ടി വരുമെന്ന കാര്യത്തില്‍ മൈക്ക് പോംപിയോ വ്യക്തത വരുത്തിയില്ല. ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്‍മാറിയതിനെതിരെ വന്‍ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ നിലപാട് പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.