LiveTV

Live

International

വെനസ്വേലന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി മദുറോ

വെനസ്വേലന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി മദുറോ
Summary
കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കും വലിയ പ്രതിഷേധങ്ങള്‍ക്കുമിടെ നടന്ന നടന്ന തെരഞ്ഞെടുപ്പില്‍ 67 ശതമാനം വോട്ടു നേടിയാണ് നിക്കോളസ് മദുറോ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്

വെനസ്വേലന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി നിക്കോളസ് മദുറോ. രാജ്യം കടുത്ത സാന്പത്തിക പ്രതിസന്ധിക്കിടയിലാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ ഫലം അംഗീകരിക്കില്ലെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കും വലിയ പ്രതിഷേധങ്ങള്‍ക്കുമിടെ നടന്ന നടന്ന തെരഞ്ഞെടുപ്പില്‍ 67 ശതമാനം വോട്ടു നേടിയാണ് നിക്കോളസ് മദുറോ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. മഡൂറോയുടെ പ്രധാന എതിരാളിയായ ഹെന്‍റി ഫാല്‍ക്കണ് 21ശതമാനം വോട്ട് മാത്രമേ നേതാനായുള്ളൂ. മൂ​​ന്നാം സ്ഥാ​​ന​​ക്കാ​​ര​​നാ​​യ ഹാ​​വി​​യ​​ർ ബെ​​ർ​​ട്രൂ​​ച്ചി​​ക്ക് പ​​ത്തു​​ശ​​ത​​മാ​​നം വോ​​ട്ടു കി​​ട്ടി. 2013ലെ ​​പോ​​ളിം​​ഗ് ശ​​ത​​മാ​​നം 80 ആ​​യി​​രു​​ന്നെ​​ങ്കി​​ൽ ഇ​​ത്ത​​വ​​ണ അ​​ത് 46 ശ​​ത​​മാ​​ന​​മാ​​യി കു​​റ​​ഞ്ഞു. ആറ് വര്‍ഷം കൂടി അ​​ധി​​കാ​​ര​​ത്തി​​ൽ തു​​ട​​രാ​​ൻ ജ​​ന​​വി​​ധി ല​​ഭി​​ച്ച മദുറോ സാ​​മ്രാ​​ജ്യ​​ത്വ​​ ശ​​ക്തി​​ക്കെ​​തി​​രേ​​യു​​ള്ള വി​​ജ​​യ​​മാ​​ണി​​തെ​​ന്നു പ്ര​​ഖ്യാ​​പി​​ച്ചു. ചരിത്ര വിജയമെന്നായിരുന്നു മദുറോയുടെ പ്രതികരണം.

സാ​​മ്പ​​ത്തി​​ക ​​രം​​ഗ​​ത്തെ ഉ​​യ​​ർ​​ത്തെ​​ഴു​​ന്നേ​​ല്പി​​നു മു​​ൻ​​ഗ​​ണ​​ന ന​​ൽ​​കു​​മെ​​ന്നും വി​​പ്ലവം തു​​ട​​രു​​മെ​​ന്നും മദുറോ വ്യക്തമാക്കി. ഹ്യൂ​​ഗോ ഷാ​​വേ​​സി​​ന്‍റെ പി​​ൻ​​ഗാ​​മി​​യാ​​യി ആ​​ദ്യ​​വ​​ട്ടം അ​​ധി​​കാ​​ര​​മേ​​റ്റ മദുറോ​​യു​​ടെ ഭ​​ര​​ണ​​ത്തി​​ൽ വെ​​ന​​സ്വേ​​ല​​യി​​ലെ സമ്പ​​ദ് വ്യ​​വ​​സ്ഥ ഏ​​റെ പി​​ന്നോ​​ട്ട​​ടി​​ച്ചു. നാ​​ണ്യ​​പ്പെ​​രു​​പ്പം 14000 ശ​​ത​​മാ​​ന​​ത്തി​​ലേ​​ക്കു കു​​തി​​ക്കു​​ക​​യാ​​ണ്. കൊ​​ടു​​ത്തു​​വീ​​ട്ടാ​​നു​​ള്ള വി​​ദേ​​ശ​​ക്ക​​ട​​വും ഭീ​​മ​​മാ​​ണ്. അതുകൊണ്ട് തന്നെ സ​​മ്പദ് വ്യ​​വ​​സ്ഥ മെ​​ച്ച​​പ്പെ​​ടു​​ത്താ​​നായിരിക്കും കൂടുതല്‍ ഊന്നല്‍ നല്‍കുക.

എന്നാല്‍ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഫലം അംഗീകരിക്കാനാകില്ലെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഫാല്‍ക്കണ്‍ ആവശ്യപ്പെട്ടു. അതേസമയം, വെ​​ന​​സ്വേ​​ല​​യ്ക്കെ​​തി​​രേ ക​​ടു​​ത്ത ഉ​​പ​​രോ​​ധ​​ത്തി​​ന് അ​​മേ​​രി​​ക്ക ത​​യാ​​റെ​​ടു​​ക്കു​​ന്ന​​താ​​യി സൂ​​ച​​ന​​യു​​ണ്ട്. വെ​​ന​​സ്വേ​​ല​​ൻ തെ​​ര​​ഞ്ഞെ​​ടു​​പ്പ് അം​​ഗീ​​ക​​രി​​ക്കി​​ല്ലെ​​ന്നു ചി​​ലി പ്ര​​സി​​ഡ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ൻ പി​​നേ​​റോ പ​​റ​​ഞ്ഞു. ഇ​​തേ​​സ​​മ​​യം ഇ​​ട​​തു​​പ​​ക്ഷ സ​​ർ​​ക്കാ​​രു​​ക​​ൾ ഭ​​രി​​ക്കു​​ന്ന ക്യൂ​​ബ​​യും എ​​ൽ സാ​​ൽ​​വ​​ദോ​​റും മദുറോ​​യെ അ​​ഭി​​ന​​ന്ദി​​ച്ചു. വെ​​ന​​സ്വേ​​ല​​യി​​ലെ പ്ര​​ശ്ന​​ങ്ങ​​ൾ പ​​രി​​ഹ​​രി​​ക്കാ​​ൻ അ​​വി​​ട​​ത്തെ സ​​ർ​​ക്കാ​​രി​​നും ജ​​ന​​ങ്ങ​​ൾ​​ക്കും ക​​ഴി​​യു​​മെ​​ന്ന് ബെ​​യ്ജിം​​ഗി​​ൽ വി​​ദേ​​ശ​​കാ​​ര്യ​​വ​​ക്താ​​വ് ലു ​​കാം​​ഗ് പ​​റ​​ഞ്ഞു. വെ​​ന​​സ്വേ​​ല​​യി​​ലെ ജ​​ന​​വി​​ധി മാ​​നി​​ക്കാ​​ൻ എ​​ല്ലാ​​വ​​ർ​​ക്കും ബാ​​ധ്യ​​ത​​യു​​ണ്ടെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.