LiveTV

Live

International

2016 അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വീണ്ടും വിവാദത്തില്‍; ഒബാമക്കെതിരെ ട്രംപ്

2016 അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വീണ്ടും വിവാദത്തില്‍; ഒബാമക്കെതിരെ ട്രംപ്
Summary
2016 അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ റഷ്യന്‍ ഇടപെടലിനെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ട്രംപിന്റെ ആരോപണം

2016 അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണം വീണ്ടും വിവാദത്തില്‍. തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ സംഘത്തില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ചിലര്‍ നുഴഞ്ഞുകയറിയെന്ന ആരോപണവുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്. ഒബാമ ഭരണകൂടത്തിന് ഇതില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും ഡോണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്യ്തു.

I hereby demand, and will do so officially tomorrow, that the Department of Justice look into whether or not the FBI/DOJ infiltrated or surveilled the Trump Campaign for Political Purposes - and if any such demands or requests were made by people within the Obama Administration!

— Donald J. Trump (@realDonaldTrump) May 20, 2018

2016 അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ റഷ്യന്‍ ഇടപെടലിനെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ട്രംപിന്റെ ആരോപണം. തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ സ്വാധീനിക്കുന്നതിനായി ഒബാമ സര്‍ക്കാര്‍ ശ്രമിച്ചുവെന്നാണ് ട്രംപിന്റെ ട്വീറ്റ്. ഇതിനായി എഫ്.ബി.ഐ ഉദ്യോഗസ്ഥരെ ബരാക്ക് ഒബാമ നിയോഗിച്ചുവെന്നും ട്രംപ് ആരോപിക്കുന്നു. ഇക്കാര്യത്തില്‍ ഇന്ന് തന്നെ അന്വേഷണം ആവശ്യപ്പെടുമെന്നും ട്വീറ്റില്‍ പറയുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ റഷ്യന്‍ ഇടപെടലിനെക്കുറിച്ച് അന്വേഷിക്കുന്ന റോബര്‍ട്ട് മുള്ളറിന്റെ നേതൃത്വത്തിലുള്ള സംഘത്തെയും ട്രംപ് നിരവധി തവണ വിമര്‍ശിച്ചിട്ടുണ്ട്.