LiveTV

Live

International

ഗസയില്‍ ആറാഴ്ചക്കിടെ ഇസ്രയേല്‍ സേന കൊന്നുതള്ളിയത് 48 ഫലസ്തീനികളെ

ഗസയില്‍ ആറാഴ്ചക്കിടെ ഇസ്രയേല്‍ സേന കൊന്നുതള്ളിയത് 48 ഫലസ്തീനികളെ
Summary
ഇസ്രയേല്‍ ആക്രമണത്തില്‍ ഒരു ഫലസ്തീന്‍ പൌരന്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഗസ അതിര്‍ത്തിയില്‍ ഫലസ്തീനികളുടെ പ്രതിഷേധം കടുക്കുന്നു. ഇസ്രയേല്‍ ആക്രമണത്തില്‍ ഒരു ഫലസ്തീന്‍ പൌരന്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആറാഴ്ചക്കിടെ അതിര്‍ത്തിയില്‍ കൊല്ലപ്പെടുന്ന ഫലസ്തീനികളുടെ എണ്ണം 48 ആയി.

ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ എന്ന് പേരിട്ടിരിക്കുന്ന ഫലസ്തീനികളുടെ പ്രതിഷേധം കനക്കുകയാണ്. സ്വന്തം മണ്ണിലേക്ക് തിരികെ പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസവും ഫലസ്തീനികള്‍ ഗസ അതിര്‍ത്തിയില്‍ പ്രതിഷേധിച്ചു. ഖാന്‍ യൂനിസില്‍ അയ്യായിരത്തോളം പേര്‍ ഒത്തുകൂടുകയും ടയറുകള്‍ കത്തിക്കുകയും ഇസ്രയേല്‍ സൈന്യത്തിനെതിരെ കല്ലെറിയുകയും ചെയ്തു.

ഇതിനിതിരെ ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണമാണ് പ്രശ്നം ഗുരുതരമാക്കിയത്. ടിയര്‍ ഗ്യാസ് പ്രയോഗിച്ചതിന് പുറമെ വെടിയുതിര്‍ക്കുകയും ചെയ്തു. 150 ലേറെ പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. എന്നാല്‍ പലരും പ്രതിഷേധിച്ചത് സമാധാനപരമായിരുന്നുവെന്ന് ഫലസ്തീനികള്‍ പറഞ്ഞു. അതിര്‍ത്തി സംരക്ഷിക്കാനാണ് തങ്ങള്‍ ശ്രമിച്ചെന്നായിരുന്നു ഇസ്രയേല്‍ സൈന്യത്തിന്‍റെ വാദം. മാര്‍ച്ച് 30 ന് ആരംഭിച്ച പ്രതിഷേധത്തിനിടെ 40 ലധികം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. രണ്ടായിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.