LiveTV

Live

International

മലേഷ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മഹാതീര്‍ മുഹമ്മദിന് അട്ടിമറി ജയം  

മലേഷ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മഹാതീര്‍ മുഹമ്മദിന് അട്ടിമറി ജയം  
Summary
ആകെയുള്ള 222 സീറ്റുകളില്‍ 115 സീറ്റാണ് മഹാതീറിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം നേടിയത്.

മലേഷ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മഹാതീര്‍ മുഹമ്മദിന് അട്ടിമറി ജയം. ആകെയുള്ള 222 സീറ്റുകളില്‍ 115 സീറ്റാണ് മഹാതീറിന്റെ നേതൃത്വത്തിലുള്ള പകാതന്‍ ഹാരപ്പന്‍ പ്രതിപക്ഷ സഖ്യം നേടിയത്. ഈ വിജയത്തോടെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പ്രധാനമന്ത്രിയാകുകയാണ് മഹാതീര്‍. 92 വയസാണ് മഹാതീറിന്.

1957ല്‍ ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം ആദ്യമായാണ് മലേഷ്യയില്‍ പ്രതിപക്ഷ സഖ്യം തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നത്. പ്രധാനമന്ത്രി നജീബ് റസാഖിന്റെ ഭരണകക്ഷിക്ക് ശക്തി കേന്ദ്രങ്ങളിലടക്കം പരാജയം നേരിടേണ്ടി വന്നു.

മഹാതീര്‍ 2016ലാണ് പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാകുന്നത്. അഴിമതി ആരോപണങ്ങളാണ് നജീബ് റസാഖിന് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായത്. 79 സീറ്റുകളാണ് നജീബ് റസാഖിന്റെ സഖ്യം നേടിയത്. മഹാതീറിന്റെ സത്യപ്രതിജ്ഞ ഇന്നു തന്നെയുണ്ടാകും.