LiveTV

Live

International

ഈ വര്‍ഷം സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം നല്‍കില്ല; കാരണമിതാണ്...

ഈ വര്‍ഷം സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം നല്‍കില്ല; കാരണമിതാണ്...
Summary
അക്കാദമിയുടെ 230 വര്‍ഷത്തെ ചരിത്രത്തിലെ രണ്ടാമത്തെ സംഭവമാണ് ഇത്.

ലൈംഗികാരോപണ വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം നല്‍കില്ല. ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വാര്‍ത്താകുറിപ്പിലൂടെയാണ് സ്വീഡിഷ് അക്കാദമി തീരുമാനം അറിയിച്ചത്. അക്കാദമിയുടെ 230 വര്‍ഷത്തെ ചരിത്രത്തിലെ രണ്ടാമത്തെ സംഭവമാണ് ഇത്.

പുരസ്കാര നിര്‍ണയസമിതയംഗവും സാഹിത്യകാരിയുമായ കാതറിന ഫ്രോസ്റ്റെണ്‍സണിന്‍റെ ഭര്‍ത്താവ് ഴാങ് ക്ലോദ് അര്‍നോള്‍ട്ടിന്‍റെ പേരിലുയര്‍ന്ന ലൈംഗിക ആരോപണമാണ് ഇക്കൊല്ലത്തെ പ്രഖ്യാപനം താളം തെറ്റിച്ചത്. ആര്‍നോള്‍ട്ടിനെതിരെ നിരവധി സ്ത്രീകള്‍ ലൈംഗികാരോപണവുമായി രംഗത്തെത്തിയിരുന്നു. ആരോപണത്തിന്‍റെ പേരില്‍ ഇദ്ദേഹത്തിന്‍റെ ഭാര്യ കാതറിനയെ സമിതിയില്‍ നിന്ന് പുറത്താക്കേണ്ടതില്ലെന്ന് അക്കാദമി വോട്ടെടുപ്പിലൂടെ തീരുമാനിച്ചു. എന്നാല്‍ കാതറിനയില്‍നിന്നും ആര്‍നോള്‍ട്ടില്‍ നിന്നും സമിതി അംഗങ്ങള്‍ സഹായം കൈപറ്റിയെന്നും അവരെ സംരക്ഷിക്കുകയാണെന്നും ആക്ഷേപം ഉയര്‍ന്നു. ഒടുവില്‍ അക്കാദമിയിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രഖ്യാപനം റദ്ദാക്കുകയായിരുന്നു.

എന്നാല്‍ ഈ വര്‍ഷത്തെ പുരസ്കാരം അടുത്തവര്‍ഷം നല്‍കുമെന്നാണ് വിവരം. സ്വീഡിഷ് അക്കാദമി നിയോഗിക്കുന്ന 18 അംഗ സമിതിയാണ് പുരസ്കാരം പ്രഖ്യാപിക്കുക. രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന 1943-ലാണ് ഇതിനുമുമ്പ് നൊബേല്‍ സാഹിത്യ പുരസ്‌കാരം നല്‍കാതിരുന്നത്.