LiveTV

Live

International

ദ​​ക്ഷി​​ണ ചൈ​​നാ സ​​മു​ദ്രത്തില്‍ മിസൈലുകള്‍ വി​ന്യസിച്ച് ചൈന

ദ​​ക്ഷി​​ണ ചൈ​​നാ സ​​മു​ദ്രത്തില്‍ മിസൈലുകള്‍ വി​ന്യസിച്ച് ചൈന
Summary
പ്രദേശം തങ്ങളുടെ പരമാധികാരത്തില്‍ കീഴിലാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു മിസൈല്‍ വിന്യാസത്തെ ചൈന ന്യായീകരിച്ചത്.

ദ​​ക്ഷി​​ണ ചൈ​​നാ സ​​മു​ദ്രത്തില്‍ ക​​പ്പ​​ൽ​​വേ​​ധ മി​​സൈ​​ലു​​ക​​ളും ഉ​​പ​​രി​​ത​​ല മി​​സൈ​​ലു​​ക​​ളും വി​ന്യസിച്ച് ചൈന. ​​മേ​​ഖ​​ല​​യി​​ൽ ത​​ങ്ങ​​ൾ​​ക്ക് പ​​ര​​മാ​​ധി​​കാ​​രമുണ്ടെന്ന് മി​​സൈ​​ൽ വി​​ന്യാ​​സ​​ത്തെ ന്യായീകരിച്ച് ചൈ​​ന വ്യ​​ക്ത​​മാ​​ക്കി.

തര്‍ക്ക പ്രദേശമായ ദക്ഷിണ ചൈന സമുദ്രത്തിലെ മൂന്ന് കേന്ദ്രങ്ങളിലാണ് ചൈന കപ്പല്‍വേധ ക്രൂസ് മിസൈലുകളും ഭുതല വ്യോമ മിസൈല്‍ സംവിധാനവും വിന്യസിച്ചത്. വി​​യ​​റ്റ്നാം, താ​​യ്‌​​വാ​​ൻ, മ​​ലേ​​ഷ്യ, ഫി​​ലി​​പ്പീ​​ൻ​​സ് തു​​ട​​ങ്ങി മ​​റ്റു നി​​ര​​വ​​ധി ഏ​​ഷ്യ​​ൻ രാ​​ജ്യ​​ങ്ങ​​ളും ദ​​ക്ഷി​​ണ ചൈ​​നാ സ​​മു​​ദ്ര മേ​​ഖ​​ല​​യി​​ൽ അ​​വ​​കാ​​ശം ഉ​​ന്നയിക്കുന്നതിനിടയിലാണ് ചൈന ആദ്യമായി മിസൈല്‍ വിന്യസിച്ചത്.

പ്രദേശം തങ്ങളുടെ പരമാധികാരത്തില്‍ കീഴിലാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു മിസൈല്‍ വിന്യാസത്തെ ചൈന ന്യായീകരിച്ചത്. മി​​സൈ​​ൽ വി​​ന്യ​​സി​​ച്ച​​ത് ഏ​​തെ​​ങ്കി​​ലും രാ​​ജ്യ​​ത്തെ ല​​ക്ഷ്യ​​മി​​ട്ട​​ല്ലെ​​ന്നും ആ​​ർ​​ക്കും ആ​​ശ​​ങ്ക വേ​​ണ്ടെ​​ന്നും ചൈ​​നീ​​സ് വി​​ദേ​​ശ​​മ​​ന്ത്രാ​​ല​​യ വ​​ക്താ​​വ് ഹു​​വാ ചു​​ന്നിം​​ഗ് പ​​റ​​ഞ്ഞു. ഫിയറി ക്രോസ് റീഫ്, സുബി റീഫ്, മിസ്ചീഫ് റീഫ് എന്നീ ദ്വീപുകളിലായാണ് പുതിയ മിസൈല്‍ സംവിധാനം സ്ഥാപിച്ചിരിക്കുന്നത്.

ഇവയൊക്കെയും ചൈനയുടെ തെക്ക് ഭാഗത്തായി വിയറ്റ്‌നാമിനും ഫിലിപ്പീന്‍സിനും ഇടയ്ക്കുള്ള സ്​പ്രാറ്റ്‌ലി ദ്വീപസമൂഹത്തിന്റെ ഭാഗമാണ്. ഇവ കൂടാതെ ചൈനയ്ക്ക് പ്രദേശത്ത് വ്യോമതാവളങ്ങള്‍, റഡാര്‍ സംവിധാനം, ആശയവിനിമയ സംവിധാനം, നാവികതാവളങ്ങള്‍, ആയുധശേഖരം എന്നിവയുമുണ്ട്.