LiveTV

Live

International

കാറ്റ് കിട്ടാന്‍ വിമാന യാത്രികന്‍ എമര്‍ജന്‍സി ഡോര്‍ തുറന്നു

കാറ്റ് കിട്ടാന്‍ വിമാന യാത്രികന്‍ എമര്‍ജന്‍സി ഡോര്‍ തുറന്നു
Summary
ഒരു ജനല്‍ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ വിമാനത്തിന്റെ ചുമരിലെ ഒരുഭാഗം തന്നെ പോന്നുവെന്നാണ് ഇയാള്‍ പിന്നീട് പൊലീസിനോട് പറഞ്ഞത്...
കാറ്റ് കിട്ടാന്‍ വിമാന യാത്രികന്‍ എമര്‍ജന്‍സി ഡോര്‍ തുറന്നു

വിമാനത്തിനുള്ളിലെ ചൂട് കുറയ്ക്കാനായി ജനല്‍ തുറക്കാന്‍ ശ്രമിച്ച യാത്രികന്‍ ഒടുവില്‍ തുറന്നത് എമര്‍ജന്‍സി ഡോര്‍! 25കാരനായ ചൈനീസ് വിമാന യാത്രികനാണ് കാറ്റ് കിട്ടാനായി ഈ അറ്റകൈ പ്രയോഗം നടത്തിയത്. വിമാനം പറന്നുയരുന്നതിന് തൊട്ട് മുമ്പായിരുന്നു ഇയാള്‍ എമര്‍ജന്‍സി ഡോര്‍ തുറന്നത്.

ഒരു ജനല്‍ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ വിമാനത്തിന്റെ ചുമരിലെ ഒരുഭാഗം തന്നെ പോന്നുവെന്നാണ് പിന്നീട് ചെന്‍ എന്ന യാത്രികന്‍ നല്‍കിയ വിശദീകരണം. തുറക്കുന്നത് എമര്‍ജന്‍സി വാതിലാണെന്ന യാതൊരു സൂചനയും തനിക്ക് ലഭിച്ചില്ലെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. സൗത്ത് ചൈന മോണിംങ് പോസ്റ്റാണ് വിചിത്രമായ ഈ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ഏപ്രില്‍ 27ന് ചൈനയിലെ മിയാങോങ് നാന്‍ജിയോ വിമാനത്താവളത്തില്‍വെച്ചായിരുന്നു ഈ സംഭവങ്ങള്‍ അരങ്ങേറിയത്.

കാറ്റ് കിട്ടാന്‍ വിമാന യാത്രികന്‍ എമര്‍ജന്‍സി ഡോര്‍ തുറന്നു

15 ദിവസത്തെ തടവ് ശിക്ഷ പിന്നീട് ഇയാള്‍ക്ക് വിധിച്ചിരുന്നു. അതിനൊപ്പം വിമാന കമ്പനിക്ക് നഷ്ടപരിഹാര തുകയായി 11000 ഡോളര്‍(ഏകദേശം 7.3 ലക്ഷം രൂപ