LiveTV

Live

International

ഉത്തര കൊറിയയുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്ന് ട്രംപ്

ഉത്തര കൊറിയയുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്ന് ട്രംപ്
Summary
ഒരു മാസത്തിനകം തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച നടക്കുമെന്ന് ട്രംപ് വാഷിങ്ടണില്‍ പറഞ്ഞു

ഉത്തര കൊറിയയുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒരു മാസത്തിനകം തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച നടക്കുമെന്ന് ട്രംപ് വാഷിങ്ടണില്‍ പറഞ്ഞു. കൊറിയന്‍ മേഖലയിലെ ആണവ നിരായുധീകരണവുമായി ബന്ധപ്പെട്ട് ഉത്തര കൊറിയയുമായി നടത്തുന്ന ചര്‍ച്ചയെ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

അതേസമയം, ഇരു രാജ്യങ്ങളിലേയും തലവന്മാരുടെ കൂടിക്കാഴ്ചയുടെ തിയതി നിശ്ചയിച്ചിട്ടില്ല. എന്നാല്‍ ചര്‍ച്ചക്കായി ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടി മൈക് പോംപിയോ അറിയിച്ചു. ആണവ നിരായുധീകരണവുമായി ബന്ധപ്പെട്ട ദീര്‍ഘമായ ചര്‍ച്ചയായിരിക്കും ഇരു രാജ്യങ്ങള്‍ക്കുമിടയിലുണ്ടാവുക എന്നാണ് പ്രതീക്ഷിക്കുന്നത്.