LiveTV

Live

International

ഗസയില്‍ ഇസ്രയേല്‍ പട്ടാളത്തിന്റെ വെടിവെപ്പില്‍ ഫലസ്തീന്‍ ബാലന്‍ കൊല്ലപ്പെട്ടു

ഗസയില്‍ ഇസ്രയേല്‍ പട്ടാളത്തിന്റെ വെടിവെപ്പില്‍ ഫലസ്തീന്‍ ബാലന്‍ കൊല്ലപ്പെട്ടു
Summary
ഇതോടെ വെള്ളിയാഴ്ചത്തെ വെടിവെപ്പില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം നാലായി.

ഗസയില്‍ വെള്ളിയാഴ്ച പ്രക്ഷോഭത്തിനിടെ ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റ ഫലസ്തീന്‍ ബാലന്‍ മരിച്ചു. ഇതോടെ വെള്ളിയാഴ്ചത്തെ വെടിവെപ്പില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം നാലായി.

ഗസയിലെ ഖാൻ യൂനുസ് പട്ടണത്തിലെ അസം അവേദയാണു കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം മൂന്നു പേര്‍ ഇസ്രയേല്‍ ആക്രമണത്തില്‍ മരിച്ചിരുന്നു. മാർച്ച് 30ന് ആരംഭിച്ച ഫലസ്തീൻ പ്രക്ഷോഭത്തിനു നേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവെപ്പുകളിൽ ഇതിനകം 42 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. രണ്ടായിരത്തോളം പേർക്കു പരുക്കേറ്റു. അതിര്‍ത്തിയിലെ വെടിവെപ്പ് നിറുത്തണമെന്ന് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇസ്രയേലിനോട് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയായിരുന്നു കഴിഞ്ഞ ദിവസത്തെ ആക്രമണം. ഇസ്രയേൽ രൂപീകരിക്കുന്നതിനായി ബലമായി പുറത്താക്കിയ ഫലസ്തീനികളെ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണു പ്രക്ഷോഭം. പ്രക്ഷോഭം മെയ് 15 ന് നഖബ ദിനം വരെ തുടരും. പ്രക്ഷോഭങ്ങള്‍ അനുവദിക്കില്ലെന്ന ശക്തമായ നിലപാടിലാണ് ഇസ്രയേല്‍.