LiveTV

Live

International

തോക്കിന്റെ ധൈര്യത്തില്‍ മോഷ്ടിക്കാന്‍ കയറിയ ഒരു കള്ളന്റെ അവസ്ഥ...

തോക്കിന്റെ ധൈര്യത്തില്‍ മോഷ്ടിക്കാന്‍ കയറിയ ഒരു കള്ളന്റെ അവസ്ഥ...
Summary
മോഷണം നടത്താന്‍ ശ്രമിച്ചിട്ട് അവസാനം അവിടുന്ന് സ്വന്തം തടിയും കൊണ്ട് ഓടി രക്ഷപ്പെട്ടാല്‍ മതീയെന്നായാലോ.

തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്താന്‍ ശ്രമിച്ചിട്ട് അവസാനം അവിടുന്ന് സ്വന്തം തടിയും കൊണ്ട് ഓടി രക്ഷപ്പെട്ടാല്‍ മതീയെന്നായാലോ. അങ്ങനൊരു കള്ളനെ പിടിച്ചു അങ്ങ് മെക്സിക്കോയില്‍.

വടക്കന്‍ മെക്സിക്കോയിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ കഴിഞ്ഞദിവസമാണ് സംഭവം. പട്ടാപ്പകല്‍ ഹൂഡിയൊക്കെയണിഞ്ഞ് ഒരു കള്ളന്‍ കടക്കുള്ളിലെത്തി അവിടെയുള്ളവരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്താന്‍ നോക്കി. ആര്‍ക്കും ഒരു കുലുക്കവുമില്ല. അന്നേരം പുറകിലൂടെ വന്ന ഒരു സ്ത്രീക്ക് നേരേ കള്ളന്‍ തോക്കുമായി തിരിഞ്ഞു. കിട്ടിയ അവസരം പാഴാക്കാതെ അവിടെയുണ്ടായിരുന്ന കൌബോയ് തൊപ്പിയൊക്കെ അണിഞ്ഞയൊരാള്‍ കള്ളനെ കടന്നുപിടിച്ചു. തോക്ക് താഴെ വീണു. ശരിക്കും കള്ളന്‍ പെട്ടുപോയി. അവസാനം ഇട്ടോണ്ടു വന്ന തൊപ്പിയും ജാക്കറ്റും ഒന്നും ഇല്ലെങ്കിലും വേണ്ടില്ല, തടി രക്ഷപ്പെടുത്തിയാ മതീ എന്നായി കള്ളന്. പക്ഷേ അവരുണ്ടോ വിടുന്നു. കള്ളന് കണക്കിനു കിട്ടി. വയറു നിറച്ച്.