LiveTV

Live

International

അമേരിക്കയും സഖ്യസേനയും സിറിയയില്‍ നടത്തിയ ആക്രമണത്തിനെതിരെ ആഞ്ഞടിച്ച് ഇറാന്‍

അമേരിക്കയും സഖ്യസേനയും സിറിയയില്‍ നടത്തിയ ആക്രമണത്തിനെതിരെ ആഞ്ഞടിച്ച് ഇറാന്‍
Summary
ആക്രമണം പശ്ചിമേഷ്യന്‍ പ്രദേശങ്ങളില്‍ കൂടുതല്‍ നാശനഷ്ടത്തിന് കാരണമാകുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി മുന്നറിയിപ്പ് നല്‍കി

അമേരിക്കയും സഖ്യസേനയും സിറിയയില്‍ നടത്തിയ ആക്രമണത്തിനെതിരെ ആഞ്ഞടിച്ച് ഇറാന്‍. അമേരിക്കയുടെയും സഖ്യ കക്ഷികളുടെയും തലവന്മാര്‍ ക്രിമിനലുകളാണെന്നായിരുന്നു ഇറാന്‍ പരമോനത നേതാവ് ആയത്തുള്ള അലി ഖാംനഈയുടെ പ്രതികരണം. ആക്രമണം കൂടുതല്‍ നാശനഷ്ടത്തിന് കാരണമാകുമെന്ന് പ്രസിഡന്റ് ഹസന്‍ റുഹാനിയും പറഞ്ഞു.

അമേരിക്കയുടേത് കുറ്റകരമായ നടപടിയാണെന്നും അമേരിക്കന്‍ പ്രസിഡന്റ്, ഫ്രഞ്ച് പ്രസിഡന്റ്, ബ്രിട്ടീഷ് പ്രധാനമന്ത്രി എന്നിവര്‍ ക്രിമിനലുകളാണെന്നും പറഞ്ഞ ഇറാന്‍ പരമോനത നേതാവ് ആയത്തുള്ള അലി ഖാംനഈ ഈ ആക്രമണങ്ങള്‍ കൊണ്ട് യാതൊരു ഗുണമില്ലെന്നും വിമര്‍ശിച്ചു.

കഴിഞ്ഞ പത്ത് വര്‍ഷങ്ങളിലായി അവര്‍ ഇറാഖിലും സിറിയയിലും അഫ്ഗാനിസ്ഥാനിലും സമാനമായ ആക്രമണങ്ങള്‍ നടത്തിയിരുന്നെങ്കിലും അതുകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടായിരുന്നില്ലെന്നും ഖാംനഈ പറഞ്ഞു. ആക്രമണം പശ്ചിമേഷ്യന്‍ പ്രദേശങ്ങളില്‍ കൂടുതല്‍ നാശനഷ്ടത്തിന് കാരണമാകുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി മുന്നറിയിപ്പ് നല്‍കി. ഇത്തരം ആക്രമണങ്ങള്‍ കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും സിറിയയിലെ അമേരിക്കയുടെ സാന്നിധ്യത്തെ ന്യായീകരിക്കാനാണ് അവര്‍ ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നതെന്നും പറഞ്ഞ ഹസന്‍ റുഹാനി സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനുള്ള പിന്തുണ വര്‍ദ്ധിപ്പിക്കുമെന്ന സൂചനയും നല്‍കി.