LiveTV

Live

International

ഏപ്രില്‍ മൂന്നിന് ഒരു മുസ്‍ലീമിനെ ആക്രമിക്കണം എന്ന ആഹ്വാനവുമായി ബ്രിട്ടനില്‍ കത്തുകള്‍

ഏപ്രില്‍ മൂന്നിന് ഒരു മുസ്‍ലീമിനെ ആക്രമിക്കണം എന്ന ആഹ്വാനവുമായി ബ്രിട്ടനില്‍ കത്തുകള്‍
Summary
പുറത്തുപോകുമ്പോള്‍ ഹിജാബ് മറയ്ക്കുന്നരീതിയില്‍ കോട്ടും തൊപ്പിയും ധരിക്കണമെന്ന് ബ്രിട്ടണിലെ മുസ്‍ലിം സ്ത്രീകള്‍ക്ക് നിര്‍ദേശം
ഏപ്രില്‍ മൂന്നിന് ഒരു മുസ്‍ലീമിനെ ആക്രമിക്കണം എന്ന ആഹ്വാനവുമായി ബ്രിട്ടനില്‍ കത്തുകള്‍

പുറത്തുപോകുമ്പോള്‍ ഹിജാബ് മറയ്ക്കുന്നരീതിയില്‍ കോട്ടും തൊപ്പിയും ധരിക്കണമെന്ന് ബ്രിട്ടണിലെ മുസ്‍ലിം സ്ത്രീകള്‍ക്ക് നിര്‍ദേശം. സ്‍കൂളില്‍ പഠിക്കുന്ന കുട്ടികളെ വിളിക്കാനായി മാത്രം പുറത്തുപോകുന്നവരാണെങ്കിലും തനിച്ച് പോകരുതെന്നും മൂന്നോ നാലോ പേര്‍ ഒരുമിച്ച് പുറത്തിറങ്ങിയാല്‍ മതിയെന്നുമാണ്, മുസ്‍ലിംകളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ സന്ദേശം പ്രചരിക്കുന്നത്. ഏപ്രില്‍ മൂന്നിന് ഒരു മുസ്‍ലീമിനെ ആക്രമിക്കണം എന്ന ആഹ്വാനവുമായി ബ്രിട്ടനില്‍ കത്തുകള്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് നിര്‍ദേശം

പണിഷ് എ മുസ്‍ലിം എന്ന തലക്കെട്ടോടെ മുസ്‍ലിംകളെ ആക്രമിക്കാനുള്ള ആഹ്വാനവുമായി ബ്രിട്ടനിലെങ്ങും കത്തുകള്‍ പ്രചരിച്ചത് കഴിഞ്ഞ മാസം ആദ്യമായിരുന്നു. ഏപ്രില്‍ മൂന്നിന് ഒരു മുസ്‍ലിമിനെ ആക്രമിക്കണം എന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. ഏത് രീതിയില്‍ വേണമെങ്കിലും മുസ്ലീങ്ങളെ ആക്രമിക്കാം എന്ന് പറയുന്ന കത്തുകള്‍ തപാലിലാണ് എത്തുന്നത്. എല്ലാവര്‍ക്കും ഒരേ മാതൃകയിലുള്ള കത്തുകളാണ് ലഭിച്ചിരിക്കുന്നത്. ഇവയെല്ലാം തന്നെ ഒരേ സ്ഥലത്ത് നിന്ന് അച്ചടിച്ച് അയച്ചിട്ടുള്ളതാണെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. കത്ത് ലഭിച്ചവരില്‍ പലരും സോഷ്യല്‍ മീഡിയയില്‍ ഇത് പോസ്റ്റ് ചെയ്തിരുന്നു. ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് ഈ കത്ത് ലഭിക്കുന്നുണ്ട്. തങ്ങള്‍ക്ക് ഇത്തരത്തിലുള്ള കത്ത് ലഭിച്ചതായി ചിലര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്. അതിനിടയിലാണ് മുസ്‍ലിം സമുദായക്കാരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ തങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയുള്ള ഇത്തരം സന്ദേശങ്ങള്‍ പ്രചരിക്കുന്നത്.

ഏപ്രില്‍ മൂന്നിന് ഒരു മുസ്‍ലീമിനെ ആക്രമിക്കണം എന്ന ആഹ്വാനവുമായി ബ്രിട്ടനില്‍ കത്തുകള്‍

മുസ്‍ലിംകളെയും അവരുടെ സ്ഥാപനങ്ങളെയും കഴിയുന്ന വിധത്തില്‍ ആക്രമിക്കണമെന്നാണ് കത്തിന്റ ഉള്ളടക്കം പറയുന്നത്. അവര്‍ നിങ്ങളെ ആക്രമിക്കുകയും കഷ്ടപ്പെടുത്തുകയും ചെയ്തു. നിങ്ങള്‍ക്ക് തീരാവേദനയും ദുഃഖവും നല്‍കിയ ഇവരോട് എങ്ങനെ പകരം വീട്ടാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് - എന്ന് ചോദിച്ചാണ് കത്ത് തുടങ്ങുന്നത്. ആക്രമിക്കുന്നവര്‍ക്ക് ആക്രമണത്തിന്റെ ശക്തിയും രീതിയും അനുസരിച്ച് പോയിന്റുകളും പ്രതിഫലവുമുണ്ട്. ചീത്ത പറയുന്നവര്‍ക്ക് പത്ത് പോയന്റ്, ആസിഡ് എറിഞ്ഞാല്‍ 50, മുസ്‍ലിം വനിതയുടെ തലയില്‍ നിന്ന് തട്ടം മാറ്റുന്നവര്‍ക്ക് 25, ഒരു മുസ്‍ലീമിനെ കൊലപ്പെടുത്തിയാല്‍ 500, മോസ്‌കിന് ബോംബിട്ടാല്‍ 1000, മക്കയ്ക്കെതിരെ അണ്വായുധം പ്രയോഗിച്ചാല്‍ 2500 എന്നിങ്ങനെയാണ് പോയിന്റ് നിലകള്‍. എന്നാല്‍ പോയിന്റുകള്‍ എന്നത് കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നതെന്നോ ഇവ എങ്ങനെ പ്രതിഫലമായി മാറുമെന്നോ ഉള്ള വിശദീകരണം കത്തിലില്ല.

ഏപ്രില്‍ മൂന്നിന് ഒരു മുസ്‍ലീമിനെ ആക്രമിക്കണം എന്ന ആഹ്വാനവുമായി ബ്രിട്ടനില്‍ കത്തുകള്‍

ഇതൊന്നും ഒരു തമാശയായി കണക്കാക്കേണ്ടെന്നും തന്നെയാണ് മുസ്‍ലിം വിശ്വാസികളുടെ നിലപാട്. നമ്മളെയെല്ലാവരെയും അല്ലാഹു രക്ഷിക്കുമെന്നും അവര്‍ പറയുന്നു.