LiveTV

Live

International

25 വര്‍ഷം മുമ്പ് നാടുവിട്ടു; തിരിച്ചെത്തിയപ്പോള്‍ കോടതി വിധിച്ചു, നിങ്ങള്‍ ജീവിച്ചിരിപ്പില്ല !

25 വര്‍ഷം മുമ്പ് നാടുവിട്ടു; തിരിച്ചെത്തിയപ്പോള്‍ കോടതി വിധിച്ചു, നിങ്ങള്‍ ജീവിച്ചിരിപ്പില്ല !
Summary
കോടതിയുടെ തീരുമാനം അന്തിമമായിരിക്കും എന്നാണ് പൊതുധാരണയെങ്കിലും ജീവിച്ചിരിക്കുന്നയാള്‍ നേരിട്ടെത്തി താന്‍ ജീവനോടെയുണ്ടെന്ന് പ്രഖ്യാപിച്ചാല്‍

കോടതിയുടെ തീരുമാനം അന്തിമമായിരിക്കും എന്നാണെങ്കിലും ജീവിച്ചിരിക്കുന്നയാള്‍ നേരിട്ടെത്തി താന്‍ ജീവനോടെയുണ്ടെന്ന് പ്രഖ്യാപിച്ചാല്‍ പോലും നിങ്ങള്‍ മരിച്ചുവെന്ന് കോടതി വിധിക്കുന്നത് കുറച്ച് അന്യായം തന്നെയാണ്. റൊമാനിയയിലാണ് സംഭവം. 25 വര്‍ഷം മുമ്പ് നാട്ടുവിട്ടു പോയ ശേഷം സ്വന്തം മണ്ണിലേക്ക് തിരിച്ചെത്തിയപ്പോള്‍ കോടതിയില്‍ നിന്ന് മരണസര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങേണ്ടി വന്ന ഹതഭാഗ്യനാണ് 63 കാരനായ കോണ്‍സ്റ്റാന്റിന്‍ റെലു.

25 വര്‍ഷം മുമ്പ് നാടുവിട്ടു; തിരിച്ചെത്തിയപ്പോള്‍ കോടതി വിധിച്ചു, നിങ്ങള്‍ ജീവിച്ചിരിപ്പില്ല !

സംഭവം ഇങ്ങനെ: 1992 ലാണ് റിലു ജോലി തേടി തുര്‍ക്കിയിലേക്ക് പോയത്. നാട്ടുവിട്ട ശേഷം റിലുവിനെ കുറിച്ച് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊന്നും യാതൊരു വിവരവുമുണ്ടായിരുന്നില്ല. കുറേ അന്വേഷിച്ചെങ്കിലും റിലുവുമായി ബന്ധപ്പെടാന്‍ ആര്‍ക്കും തന്നെ കഴിഞ്ഞില്ല. ഭര്‍ത്താവിനെ കുറിച്ച് ഒരു വിവരവും ലഭിക്കാതെ ആയതോടെ റിലുവിന്റെ ഭാര്യ 2016 ല്‍ തന്റെ ഭര്‍ത്താവ് മരിച്ചതായി പ്രഖ്യാപിക്കുകയും ഇതിന്റെ സര്‍ട്ടിഫിക്കറ്റ് നേടുകയും ചെയ്തു. എന്നാല്‍ ഈ വര്‍ഷം ആദ്യം തുര്‍ക്കി പൊലീസിന്റെ പിടിയിലായതോടെയാണ് കോണ്‍സ്റ്റാന്റിന്‍ റിലു പ്രത്യക്ഷനായത്. രാജ്യത്ത് താമസിക്കാനുള്ള കാലാവധിയൊക്കെ കഴിഞ്ഞതോടെ തുര്‍ക്കി റിലോയെ റൊമാനിയയിലേക്ക് തന്നെ നാടുകടത്തി. അങ്ങനെ സ്വന്തം നാട്ടില്‍ എത്തിയപ്പോഴാണ് താന്‍ മരിച്ചതായി റിലു അറിയുന്നത്. കോടതിയെ സമീപിച്ചപ്പോള്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ നിങ്ങള്‍ മരിച്ചുവെന്നും നിങ്ങള്‍ ജീവിച്ചിരിപ്പില്ലെന്നുമായിരുന്നു കോടതിയുടെ അന്തിമ വിധി. ''ഞാന്‍ ഔദ്യോഗികമായി മരിച്ചു. പക്ഷേ ഞാന്‍ ജീവനോടെയുണ്ട്. രേഖകളില്‍ പരേതനായതുകൊണ്ട് തന്നെ ജോലിയുമില്ല, വരുമാനവുമില്ല. ഇനിയൊട്ട് ജോലി ലഭിക്കുമെന്ന് പ്രതീക്ഷയുമില്ല'' - റിലു പറയുന്നു. കോടതിയുടെ വിധി അന്തിമമായതു കൊണ്ട് തന്നെ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനും റിലുവിന് കഴിയില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.