LiveTV

Live

International

ട്രം​പ് ജൂ​നി​യ​ർ വി​വാ​ഹ​മോ​ചി​ത​നാ​കു​ന്നു

ട്രം​പ് ജൂ​നി​യ​ർ വി​വാ​ഹ​മോ​ചി​ത​നാ​കു​ന്നു
Summary
മോ​ഡ​ലാ​യി​രു​ന്ന വ​നേ​സ​യെ 2005ലാ​ണ് ട്രം​പ് ജൂ​നി​യ​ർ വി​വാ​ഹം ക​ഴി​ക്കു​ന്ന​ത്.

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ മ​ക​ൻ ഡോ​ണ​ൾ​ഡ് ട്രം​പ് ജൂ​നി​യ​ർ വി​വാ​ഹ​മോ​ചി​ത​നാ​കു​ന്നു. 12 വ​ർ​ഷ​ത്തെ ദാ​മ്പ​ത്യ ജീ​വി​ത​ത്തിന് വിരാമമിട്ടാണ് ട്രം​പ് ജൂ​നി​യ​റും വ​നേ​​സയും വി​വാ​ഹ​മോ​ച​നം തേ​ടി പ​ര​സ്പ​ര​സ​മ്മ​ത ഉ​ട​മ്പ​ടി കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചത്. മോ​ഡ​ലാ​യി​രു​ന്ന വ​നേ​സ​യെ 2005ലാ​ണ് ട്രം​പ് ജൂ​നി​യ​ർ വി​വാ​ഹം ക​ഴി​ക്കു​ന്ന​ത്. ഇ​വ​ർ​ക്ക് അ​ഞ്ച് മ​ക്ക​ളാ​ണു​ള്ള​ത്. വി​വാ​ഹ​മോ​ച​ന​ത്തി​ലേ​ക്ക് ന​യി​ച്ച കാ​ര​ണം എ​ന്താ​ണെ​ന്ന് ഇ​രു​വ​രും വ്യ​ക്ത​മാ​ക്കിയി​ട്ടി​ല്ല.

യുഎസ് തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലിനെക്കുറിച്ച് ഡോണൾഡ് ട്രംപ് ജൂനിയറിന് അറിയാമായിരുന്നുവെന്ന വിവരം കഴിഞ്ഞയിടെ പുറത്തുവന്നിരുന്നു. ഹിലരി ക്ലിന്റനെ മോശക്കാരിയാക്കുന്ന തരത്തിൽ പ്രവർത്തിക്കാൻ ട്രംപ് ജൂനിയർ സമ്മതം നൽകിയിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഇമെയിലുകളിൽനിന്ന് കണ്ടെത്തിയിരുന്നു.