LiveTV

Live

International

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം ഫിന്‍ലാന്‍ഡ് 

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം ഫിന്‍ലാന്‍ഡ് 
Summary
ലോകത്തില്‍ ഏറ്റവും സന്തോഷമുള്ള രാജ്യം ഫിന്‍ലാന്‍ഡാണെന്ന് പഠനറിപ്പോര്‍ട്ട്.

ലോകത്തില്‍ ഏറ്റവും സന്തോഷമുള്ള രാജ്യം ഫിന്‍ലാന്‍ഡാണെന്ന് പഠനറിപ്പോര്‍ട്ട്. ഐക്യരാഷ്ട്രസഭ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. സമ്പന്ന രാജ്യമാണെങ്കിലും അമേരിക്ക പട്ടികയില്‍ പതിനെട്ടാം സ്ഥാനത്താണ്. നൂറ്റിമുപ്പത്തിമൂന്നാം സ്ഥാനത്താണ് ഇന്ത്യ. 156 രാജ്യങ്ങളുള്ള പട്ടികയിലാണ് ഫിന്‍ലാന്‍ഡ് ഒന്നാംസ്ഥാനം നേടിയത്. ഐക്യരാഷ്ട്രസഭയുടെ വാര്‍ഷികപഠന റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍.

രാജ്യത്തിന്റെ പ്രതിശീര്‍ഷ ആഭ്യന്തര ഉത്പാദനം, സാമൂഹിക സഹകരണം, ആരോഗ്യം, ആയുസ്, സ്വാതന്ത്ര്യം, അഴിമതിയുടെ അഭാവം എന്നിവ പരിശോധിച്ചാണ് പട്ടിക തയ്യാറാക്കിയത്. നോര്‍ഡിക് രാജ്യങ്ങളാണ് പട്ടികയുടെ ആദ്യഭാഗത്ത് ഇടംപിടിച്ചിരിക്കുന്നത്. ആഫ്രിക്കന്‍ രാജ്യമായ ബുറുന്‍ഡിയും പട്ടികയുടെ ആദ്യഭാഗത്തുണ്ട്. കഴിഞ്ഞ വര്‍ഷം അഞ്ചാം സ്ഥാനത്തായിരുന്ന ഫിന്‍ലാന്‍ഡ് നോര്‍വേയെ മറികടന്നാണ് ഒന്നാം സ്ഥാനത്തേക്കെത്തിയത്. അസമത്വവും, സര്‍ക്കാറിലുള്ള വിശ്വാസക്കുറവുമൊക്കെയാണ് അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളെ പിന്നോട്ടടിപ്പിച്ചത്. പട്ടികയില്‍ ബ്രിട്ടണ്‍ 19ാം സ്ഥാനത്തും യുഎഇ ഇരുപതാം സ്ഥാനത്തുമാണ്.