LiveTV

Live

International

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍ പിങ് അനിശ്ചിതകാലം അധികാരത്തില്‍ തുടരും

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍ പിങ് അനിശ്ചിതകാലം അധികാരത്തില്‍ തുടരും
Summary
ഇതിനായി പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും രണ്ട് ടേമില്‍ കൂടുതല്‍ പദവിയില്‍ തുടരാന്‍ പാടില്ല എന്ന ചട്ടം ഭേദഗതി ചെയ്യും.

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍ പിങ് അനിശ്ചിതകാലം അധികാരത്തില്‍ തുടരും. ഇതിനായി പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും രണ്ട് ടേമില്‍ കൂടുതല്‍ പദവിയില്‍ തുടരാന്‍ പാടില്ല എന്ന ചട്ടം ഭേദഗതി ചെയ്യും. അന്തിമ തീരുമാനം ചൈനീസ് പാര്‍ലമെന്‍റിലാണ് ഉണ്ടാവുക.

പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും രണ്ട് ടേമില്‍ കൂടുതല്‍ പദവിയില്‍ തുടരാന്‍ പാടില്ല എന്ന ചട്ടം ഭേദഗതി ചെയ്യാനാണ് കേന്ദ്ര കമ്മിറ്റിയുടെ ശിപാര്‍ശ. മാര്‍ച്ച് അഞ്ചിന് ചേരുന്ന ചൈനീസ് പാര്‍ലമെന്‍റിലാണ് ഇക്കാര്യത്തില്‍ അന്തിമ പ്രഖ്യാപനം ഉണ്ടാവുക. എന്നിരുന്നാലും പോളിറ്റ് ബ്യൂറോ അംഗീകരിച്ചതിനാല്‍ ചട്ടം ഭേദഗതി ചെയ്യുമെന്നുറപ്പാണ്. ചൈനയുടെ ചരിത്രത്തില്‍ മാവോക്ക് ശേഷം ഏറ്റവും ശക്തനായ നേതാവായി മാറുകയാണ് ഷീ ജിന്‍ പിങ്. ഷീക്ക് എത്രകാലം വേണമെങ്കിലും പ്രസിഡന്‍റായി തുടരാം. 2023ന് ശേഷവും ഷി ജിന്‍ പിങ് തുടരുമെന്ന സന്ദേശം നല്‍കി കൊണ്ടാണ് കഴിഞ്ഞ വര്‍ഷം പാര്‍ട്ടി സമ്മേളനം അവസാനിച്ചത്. അദ്ദേഹത്തിന്‍റെ പിന്‍ഗാമിയെ പ്രഖ്യാപിക്കാത്തതും അഭ്യൂഹങ്ങള്‍ക്ക് ബലം കൂട്ടി. ഷീയുടെ സിദ്ധാന്തങ്ങള്‍ ഈയിടെ പാര്‍ട്ടി ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരുന്നു. മുന്‍ഗാമികളായ ജിയാംഗ്സെമിന്‍, ഹുജിന്‍റാവോ എന്നിവരുടെ ചിന്തകളും ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും അവരുടെ പേര് പരാമര്‍ശിച്ചിരുന്നില്ല. ​​1953ല്‍ ജനിച്ച ഷീ ജിന്‍ പിങ് 1974ലാണ് പാര്‍ട്ടി അംഗമായത്. 2012ല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായും 2013ല്‍ ചൈനീസ് പ്രസിഡന്‍റായും തെരഞ്ഞെടുക്കപ്പെട്ടു.