LiveTV

Live

International

ലോകത്തിലെ ഏറ്റവും ചെറിയ പെന്‍സിലിന്റെ ശിൽപിയെന്ന അവകാശ വാദവുമായി ഇന്ത്യക്കാരന്‍

ലോകത്തിലെ ഏറ്റവും ചെറിയ പെന്‍സിലിന്റെ ശിൽപിയെന്ന അവകാശ വാദവുമായി ഇന്ത്യക്കാരന്‍
Summary
നീളം 5 മില്ലിമീറ്റർ, വീതി വെറും അര മില്ലിമീറ്റർ, ലോകത്തിലെ ഏറ്റവും ചെറിയ ഹാന്‍ഡ് മെയ്‍ഡ് പെന്‍സിലിന്റെ വലിപ്പമാണിത്.

ലോകത്തിലെ ഏറ്റവും ചെറിയ പെന്‍സിലിന്റെ ശിൽപിയെന്ന അവകാശ വാദവുമായി എത്തിയിരിക്കുകയാണ് പ്രകാശ് ഉപാധ്യായ 5 മില്ലിമീറ്റർ നീളമുള്ള പെൻസിലാണ് ഈ ഉത്തരാഖണ്ഡുകാരൻ ഉണ്ടാക്കിയിരിക്കുന്നത്.

നീളം 5 മില്ലിമീറ്റർ, വീതി വെറും അര മില്ലിമീറ്റർ, ലോകത്തിലെ ഏറ്റവും ചെറിയ ഹാന്‍ഡ് മെയ്‍ഡ് പെന്‍സിലിന്റെ വലിപ്പമാണിത്. ഒരു ചെറിയ മരക്കഷ്ണത്തിലാണ് ഈ പെന്‍സിൽ തീർത്തിരിക്കുന്നത്.ചുവപ്പും കറുപ്പും അക്രലിക് നിറങ്ങൾ മനോഹരമാരക്കിയ ഈ കുഞ്ഞന്‍ പെന്‍സിനുള്ളത് ഒരു ചെറിയ ഗ്രാഫൈറ്റ് കഷ്ണവും.

ദക്ഷിണേന്ത്യ യിലെ ഗവേഷണ സ്ഥാപനമായ അസിസ്റ്റ് ഫൌണ്ടേഷന്റെ അംഗീകാരം ഈ കുഞ്ഞന്‍ പെന്‍സിലിനെ തേടിയെത്തി കഴിഞ്ഞു. അംഗീകാരങ്ങൾ ഉപാദ്ധായയെ തേടിയെത്തുന്നത് ആദ്യമായല്ല. കുഞ്ഞന്‍ ശിൽപ്പങ്ങളുടെ നിർമാണങ്ങളാൽ ശ്രദ്ധേയനാണ് ഇദ്ദേഹം. ലോകത്തിലെ ഏറ്റവും ചെറിയ പുസ്തകവും, മത ഗ്രന്ഥവും നിർമിച്ചതിന്റെ റെക്കോർഡും പ്രകാശ് ഉപാദ്ധ്യായുടെ പേരിലാണ്.