LiveTV

Live

International

വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സൈന്യം ഫലസ്തീന്‍ യുവാവിനെ വെടിവെച്ച് കൊന്നു

വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സൈന്യം ഫലസ്തീന്‍ യുവാവിനെ വെടിവെച്ച് കൊന്നു
Summary
ജെനിനിക്കടുത്തുള്ള വാദി ബുര്‍ഖിന്‍ പ്രദേശത്ത് സൈന്യം നടത്തിയ തെരെച്ചിലിനിടെയാണ് യുവാവിനെ കൊലപ്പെടുത്തിയത്.

അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സൈന്യം ഫലസ്തീന്‍ യുവാവിനെ വെടിവെച്ച് കൊന്നു. അഹമ്മദ് സമിര്‍ ഉബൈദ് എന്ന 19 കാരനെയാണ് സൈന്യം കൊലപ്പെടുത്തിയത്. ഈ വര്‍ഷം ഇസ്രയേല്‍ സൈന്യത്താല്‍കൊല്ലപ്പെടുന്ന ഏഴാമത്തെ ഫലസ്തീന്‍ പൌരനാണ് സമിര്‍ ഉബൈദ്.

ജെനിനിക്കടുത്തുള്ള വാദി ബുര്‍ഖിന്‍ പ്രദേശത്ത് സൈന്യം നടത്തിയ തെരച്ചിലിനിടെയാണ് യുവാവിനെ കൊലപ്പെടുത്തിയത്. തലക്ക് വെടിയേറ്റാണ് അഹമ്മദ് സമിര്‍ ഉബൈദ് മരിച്ചത്. സൈന്യത്തിന്‍റെ ആക്രമണത്തില്‍ എട്ട് ഫലസ്തീന്‍ പൌരന്മാര്‍ക്ക് പരിക്കേറ്റു. നാല് പേരെ അറസ്റ്റ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബുള്‍ഡോസറുകളും ഡ്രോണുകളുമാടക്കമാണ് സൈന്യം പ്രദേശത്തെ വീടുകള്‍ വളഞ്ഞത്.

ഒരു ജ്യൂവിഷ് കുടിയേറ്റക്കാരന്‍റെ കൊലക്കുറ്റം ആരോപിക്കപ്പെടുന്ന അഹ്മദ് ജററിന് വേണ്ടിയാണ് സൈന്യം തുടര്‍ച്ചയായുള്ള തെരെച്ചില്‍ നടത്തിയത്. നേരത്തെ ജററിന്‍റെ സമാന പേരുള്ള ബന്ധു സൈനിക നീക്കത്തില്‍ കൊല്ലപ്പെട്ടിരുന്നു. വാദി ബുര്‍ഖിനില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്തെ വീടുകളില്‍ നിന്ന് താമസക്കാരെ പുറത്താക്കി സൈന്യം സംഭരണ താവളങ്ങളാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ട സമിര്‍ ഉബൈദിന്‍റെ സംസ്കാര ചടങ്ങില്‍ നൂറുകണക്കിനാള്‍ പങ്കെടുത്തു. അതേ സമയം‍ പ്രദേശത്തെ തെരെച്ചിലിനെ പറ്റി സൈന്യം വിശദീകരണം ഒന്നും നല്‍കിയിട്ടില്ല.