LiveTV

Live

International

ഉത്തര കൊറിയ വിലക്കുകള്‍ ലംഘിച്ച് മ്യാന്‍മറിനും സിറിയക്കും ആയുധങ്ങള്‍ വിറ്റതായി റിപ്പോര്‍ട്ട്  

ഉത്തര കൊറിയ വിലക്കുകള്‍ ലംഘിച്ച് മ്യാന്‍മറിനും സിറിയക്കും ആയുധങ്ങള്‍ വിറ്റതായി റിപ്പോര്‍ട്ട്  
Summary
2017 സെപ്തംബറില്‍ യുഎന്‍ ഉപരോധം ഏര്‍പ്പെടുത്തിയതിന് ശേഷം മാത്രം 200 മില്യണ്‍ യുഎസ് ഡോളര്‍ വിദേശ നാണ്യം വിവിധ കയറ്റുമതികളിലൂടെ രാജ്യം സമ്പാദിച്ചു.

പ്രകോപനങ്ങള്‍ തുടരുന്ന ഉത്തര കൊറിയ വിലക്കുകള്‍ ലംഘിച്ച് മ്യാന്‍മറിനും സിറിയക്കും വന്‍ തോതില്‍ ആയുധങ്ങള്‍ വിറ്റതായി റിപ്പോര്‍ട്ട്. 2017 സെപ്തംബറില്‍ യുഎന്‍ ഉപരോധം ഏര്‍പ്പെടുത്തിയതിന് ശേഷം മാത്രം 200 മില്യണ്‍ യുഎസ് ഡോളര്‍ വിദേശ നാണ്യം വിവിധ കയറ്റുമതികളിലൂടെ രാജ്യം സമ്പാദിച്ചു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ യുഎന്‍ സമിതി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് വിവരങ്ങള്‍. ഐക്യരാഷ്ട്രസഭയുടെ വി​ല​ക്കു​ക​ൾ ലം​ഘി​ച്ച്​ ഉ​ത്ത​ര കൊ​റി​യ സി​റി​യ​ക്കും മ്യാ​ന്മ​റി​നും വ​ൻ​തോ​തി​ൽ ആ​യു​ധ​ങ്ങ​ൾ വിറ്റതായാണ് യുഎന്‍ സമിതിയുടെ കണ്ടെത്തല്‍.

മ്യാ​ന്മ​ർ സൈ​ന്യ​ത്തി​ന്​ ബാ​ലി​സ്​​റ്റി​ക്​ മി​സൈ​ലു​ക​ൾ വി​ക​സി​പ്പി​ക്കാ​നും സി​റി​യ​ൻ ഭ​ര​ണ​കൂട​ത്തി​ന്​ ആ​ണ​വാ​യു​ധ​ങ്ങ​ൾ നി​ർ​മി​ക്കാ​നു​മാ​ണ്​ സ​ഹാ​യം ന​ൽ​കി​യ​ത്. ഉ​പ​രോ​ധ പ​ട്ടി​ക​യി​ൽ​പെ​ട്ട ഇ​രു​മ്പ​യി​ര്, സ്​​റ്റീ​ൽ പോ​ലു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ളും ഉ​ത്ത​ര​ െകാ​റി​യ ക​യ​റ്റു​മ​തി ചെ​യ്​​ത​താ​യി വെ​ള്ളി​യാ​ഴ്​​ച പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ആണവായുധ നിര്‍മാണവും മിസൈല്‍ പരീക്ഷണവുമായി നിരന്തരം പ്രകോപനം തുടരുന്ന ഉത്തര കൊറിയയുടെ വരുമാനം ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടാണ് യുഎന്‍ രക്ഷാസമിതി സാമ്പത്തിക ഉപരോധമേര്‍പ്പെടുത്തിയത്.

എ​ന്നാ​ൽ, ഇൌ ​വി​ല​ക്കു​ക​ൾ തൃ​ണ​വ​ത്​​​ഗ​ണി​ച്ച്​​ നി​രോ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി​യി​ലൂ​ടെ 2017 സെ​പ്​​റ്റം​ബ​റി​നും 2018 ജ​നു​വ​രി​ക്കു​മി​ടെ ഉ​ത്ത​ര കൊ​റി​യ 20 കോ​ടി ഡോ​ള​ർ വിദേശ നാണ്യം സ​മ്പാ​ദി​ച്ചു​വെ​ന്നാ​ണ്​ യുഎന്‍ അന്വേഷണ റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. മനുഷ്യാവകാശ ലംഘനങ്ങളുടേയും യുദ്ധക്കുറ്റങ്ങളുടേയും പേരില്‍ സംശയ നിഴലില്‍ നില്‍ക്കുന്ന സിറിയക്കും മ്യാന്‍മറിനും ആയുധം നല്‍കിയത് ഗൌരവമായി കാണണമെന്നും യുഎന്‍ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. മാ​ന​വി​ക​ത​ക്കു നി​ര​ക്കാ​ത്ത കു​റ്റ​കൃ​ത്യ​മാ​ണ്​ സി​റി​യ​യി​ലും മ്യാ​ന്മ​റി​ലും ന​ട​ക്കു​ന്ന​ത്. യു.​എ​ൻ ക​രി​മ്പ​ട്ടി​ക​യി​ൽ പെ​ടു​ത്തി​യ ഉ​ത്ത​ര കൊ​റി​യ​ൻ ക​മ്പ​നി ഇ​രു​രാ​ജ്യ​ങ്ങ​ളു​മാ​യും സ​ഹ​ക​രി​ക്കു​ക​യാ​ണെ​ന്നും യു.​എ​ൻ പാ​ന​ൽ വ്യ​ക്ത​മാ​ക്കി.