LiveTV

Live

International

ദക്ഷിണ - ഉത്തര കൊറിയകളുടെ സമീപനം സ്വാഗതംചെയ്ത് അമേരിക്ക

ദക്ഷിണ - ഉത്തര കൊറിയകളുടെ സമീപനം സ്വാഗതംചെയ്ത് അമേരിക്ക
Summary
ആണവായുധ പരീക്ഷണവുമായി ബന്ധപ്പെട്ട് നിരന്തരം ഇരു രാജ്യങ്ങളും തമ്മില്‍ വാക്കുതര്‍ക്കം നിലനില്‍ക്കുന്നതിന് ഇടയിലാണ് ഉത്തരകൊറിയക്ക് നേരെ പച്ചക്കൊടിയുമായി അമേരിക്ക രംഗത്തെത്തിയിരിക്കുന്നത്

ഉത്തരകൊറിയന്‍ തര്‍ക്കവിഷയത്തില്‍ ചര്‍ച്ചക്ക് തീരുമാനമെടുക്കേണ്ടത് കിം ജോങ് ഉന്നെന്ന് അമേരിക്ക. ചര്‍ച്ചകള്‍ക്കായി ഉത്തരകൊറിയന്‍ പ്രതിനിധികള്‍കള്‍ക്ക് അമേരിക്കയിലേക്ക് വരാമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍ പറഞ്ഞു. ഒളിമ്പിക്സുമായി ബന്ധപ്പെട്ട് ദക്ഷിണ - ഉത്തര കൊറിയകളുടെ സമീപനം അമേരിക്ക സ്വാഗതംചെയ്തു.

ആണവായുധ പരീക്ഷണവുമായി ബന്ധപ്പെട്ട് നിരന്തരം ഇരു രാജ്യങ്ങളും തമ്മില്‍ വാക്കുതര്‍ക്കം നിലനില്‍ക്കുന്നതിന് ഇടയിലാണ് ഉത്തരകൊറിയക്ക് നേരെ പച്ചക്കൊടിയുമായി അമേരിക്ക രംഗത്തെത്തിയിരിക്കുന്നത്. എപ്പോള്‍ വേണമെങ്കിലും ചര്‍ച്ചക്കായി ഉത്തരകൊറിയയ്ക്ക് അമേരിക്കയിലേക്ക് വരാമെന്നാണ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍ പറഞ്ഞത്. എന്നാല്‍ ചര്‍ച്ചയുടെ പേരും പറഞ്ഞ് ഒരിക്കലും അമേരിക്ക ഉത്തരകൊറിയയുടെ പിറകേ പോകില്ലെന്നും കിങ് ജോങ് ഉന്നിന്റെ ഭാഗത്ത് നിന്നും ചര്‍ച്ച സംബന്ധമായ വാര്‍ത്ത കേള്‍ക്കാന്‍ അമേരിക്ക കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഫെബ്രുവരിയില്‍ ദക്ഷിണകൊറിയയില്‍ നടക്കുന്ന ശീതകാല ഒളിന്പിക്സില്‍ പങ്കെടുക്കാനുള്ള ഉത്തരകൊറിയയുടെ തീരുമാനത്തെ അമേരിക്ക സ്വാഗതം ചെയ്തിട്ടുണ്ട്. ഉത്തരകൊറിയയുടെ ഭാഗത്ത് നിന്നുള്ള ഇത്തരം തീരുമാനങ്ങള്‍ പ്രതീക്ഷ നല്‍കുന്നതെന്നാണ് വൈറ്റ് ഹൌസ് പ്രസ് സെക്രട്ടറി സാറാ സാന്റേഴ്സ് പ്രതികരിച്ചത്. ആണവ നിരായുധീകരണത്തിലൂടെ മേഖലയിലെ ഒറ്റപ്പെടല്‍ അവസാനിപ്പിക്കാന്‍ ഉത്തരകൊറിയയ്ക്ക് ലഭിച്ച അവസരമാണ് ഇതെന്നും സാന്റേഴ്സ് പറഞ്ഞു.