LiveTV

Live

International

ലഗേജിന്റെ പണം ലാഭിക്കാന്‍ യുവാവ് എയര്‍പോര്‍ട്ടിലെത്തിയത് 10 ജോഡി വസ്ത്രങ്ങള്‍ ധരിച്ച്

ലഗേജിന്റെ പണം ലാഭിക്കാന്‍ യുവാവ് എയര്‍പോര്‍ട്ടിലെത്തിയത് 10 ജോഡി വസ്ത്രങ്ങള്‍ ധരിച്ച്
Summary
എട്ടുപാന്റുകളും 10 ഷര്‍ട്ടും ധരിച്ചാണ് യുവാവ് എത്തിയത്

യാത്ര പോകുമ്പോള്‍ എന്തായാലും നമ്മുടെ വസ്ത്രങ്ങള്‍ സൂക്ഷിക്കാന്‍ നമുക്കൊരു ബാഗു വേണം. പക്ഷേ, ബഗേജ് ഫീ നല്‍കണം. ബഗേജ് ഫീ ലാഭിക്കുകയായിരുന്നു റയാന്‍ കാര്‍നെ വില്യംസിന്‍റെ ലക്ഷ്യം. തനിക്ക് യാത്രയില്‍ ധരിക്കാനുള്ള വസ്ത്രങ്ങളെല്ലാം ഒരുമിച്ച് മേല്‍ക്കുമേല്‍ ധരിച്ചാണ് അതുകൊണ്ടുതന്നെ റയാന്‍ എയര്‍പോര്‍ട്ടിലെത്തിയത്. എട്ടുപാന്റുകളും 10 ഷര്‍ട്ടുകളുമായിരുന്നു ഈ സമയത്ത് റയാന്റെ വേഷം.

ലഗേജിന്റെ പണം ലാഭിക്കാന്‍ യുവാവ് എയര്‍പോര്‍ട്ടിലെത്തിയത് 10 ജോഡി വസ്ത്രങ്ങള്‍ ധരിച്ച്

ഐസ്‍ലാന്‍റില്‍ നിന്ന് ലണ്ടനിലേക്കായിരുന്നു റയാന്‍റെ യാത്ര. കെഫ്ലവിക് എയര്‍പോര്‍ട്ടില്‍ വെച്ചാണ് റയാനെ അധികൃതര്‍ തടഞ്ഞത്. ഇത് വര്‍ണവിവേചനമാണെന്ന് കാണിച്ച് റയാന്‍ ട്വീറ്റിട്ടിരുന്നു. എന്നാല്‍ റയാന്‍റെ മോശം പെരുമാറ്റം കാരണമാണ് യാത്ര നിഷേധിച്ചതെന്നായിരുന്നു ബ്രിട്ടീഷ് എയര്‍വെയ്സ് അധികൃതരുടെ വിശദീകരണം. അതിന് ശേഷം റയാനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും വിട്ടയച്ചു. ശേഷം എയര്‍പോര്‍ട്ടിലെത്തിയ റയാന്‍ ഈസി ജെററ് എയര്‍ലൈന്‍സില്‍ ബോര്‍ഡിംഗ് പാസിന് ശ്രമിച്ചെങ്കിലും അവരും നിഷേധിക്കുകയായിരുന്നു. കാരണമായി ജെറ്റ് എയര്‍ലൈന്‍സും പറയുന്നത് റയാന്‍റെ മോശം പെരുമാറ്റമാണ്.

അവസാനം നോര്‍വീജിയന്‍ എയര്‍ലൈന്‍ വിമാനത്തിലാണ് റയാന്‍ ഇംഗ്ലണ്ടിലെത്തിയത്.