LiveTV

Live

International

ഭീകരരുടെ പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കണമെന്ന് ഹാഫിസ് സയ്യിദ്; യുഎന്നിന് കത്ത് നല്‍കി

ഭീകരരുടെ പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കണമെന്ന് ഹാഫിസ് സയ്യിദ്; യുഎന്നിന് കത്ത് നല്‍കി
Summary
ലാഹോര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നിയമ സ്ഥാപനമാണ് യുഎന്നിനെ സമീപിച്ചിരിക്കുന്നത്.

മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ ആസൂത്രകനും ലഷ്കര്‍ ഭീകരനുമായ ഹാഫിസ് സയ്യിദിന്റെ പേര് ഭീകരരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയ്ക്ക് കത്ത് നല്‍കി. ലാഹോര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നിയമ സ്ഥാപനമാണ് യുഎന്നിനെ സമീപിച്ചിരിക്കുന്നത്.

ഭീകരരുടെ പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കണമെന്ന് ഹാഫിസ് സയ്യിദ്; യുഎന്നിന് കത്ത് നല്‍കി

പാക് ജുഡീഷ്യല്‍ റിവ്യൂ ബോര്‍ഡിന്റെ ഉത്തരവിനെ തുടര്‍ന്ന് വീട്ടു തടങ്കലില്‍ നിന്നും മോചിതനായതിന് പിന്നാലെയാണ് ഹാഫിസ് സയ്യിദിന് പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയ്ക്ക് കത്ത് കിട്ടിയിരിക്കുന്നത്. ഹാഫിസിന് എതിരായ ആരോപണങ്ങള്‍ തെളിയിക്കാന്‍ ആവശ്യമായതൊന്നും ഇതുവരെയും ലഭ്യമല്ലെന്ന് കത്തില്‍ അവകാശപ്പെടുന്നു. നിരവധി പേരുടെ മരണത്തിന് കാരണക്കാരനായ ഹാഫീസ് സയ്യിദിനെ അമേരിക്കയും ഐക്യരാഷ്ട്രസഭയും ചേര്‍ന്നാണ് ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പാകിസ്താന്‍ സയ്യിദിനെ വീട്ടു തടങ്കലിലാക്കിയതും. മുംബൈ ഭീകരാക്രമണക്കേസില്‍ സയ്യിദിന്റെ പങ്ക് വ്യക്തമായതിനെ തുടര്‍ന്ന് അമേരിക്ക അയാളുടെ തലക്ക് ഒരു കോടി ഡോളര്‍ ഇനാം പ്രഖ്യാപിച്ചതുമാണ്. എന്നാല്‍ ഹഫീസ് സയ്യിദിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയും രംഗത്ത് വന്നിട്ടുണ്ട്. നടപടികള്‍ വൈകിപ്പിച്ചാല്‍ പാകിസ്താനുമായുള്ള നയതന്ത്രബന്ധത്തില്‍ വിള്ളല്‍ ഉണ്ടാകുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.