LiveTV

Live

International

സമാധാനദൂതുമായി ഫ്രാന്‍സിസ് മാര്‍പാപ്പ മ്യാന്‍മറിലേക്ക്

സമാധാനദൂതുമായി ഫ്രാന്‍സിസ് മാര്‍പാപ്പ മ്യാന്‍മറിലേക്ക്
Summary
റോഹിങ്ക്യന്‍ മുസ്‍ലിംകളുടെ പ്രശ്നത്തില്‍ ഇടപെടുന്ന മാര്‍പാപ്പയുടെ സന്ദര്‍ശനം ഉറ്റുനോക്കുകയാണ് ലോകരാജ്യങ്ങള്‍.

സമാധാനദൂതമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ മ്യാന്‍മറിലേയ്ക്ക്. നാല് ദിവസം മ്യാന്‍മറില്‍ ചെലവഴിക്കുന്ന മാര്‍പ്പാപ്പ ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ ബംഗ്ലാദേശും സന്ദര്‍ശിക്കും. റോഹിങ്ക്യന്‍ മുസ്‍ലിംകളുടെ പ്രശ്നത്തില്‍ ഇടപെടുന്ന മാര്‍പാപ്പയുടെ സന്ദര്‍ശനം ഉറ്റുനോക്കുകയാണ് ലോകരാജ്യങ്ങള്‍.

സമാധാനദൂതുമായി ഫ്രാന്‍സിസ് മാര്‍പാപ്പ മ്യാന്‍മറിലേക്ക്

റോഹിങ്ക്യന്‍ മുസ്‍ലിംകളുടെ വിഷയം ലോകത്തിന് മുന്നില്‍ ചര്‍ച്ച ചെയ്യാന്‍ മ്യാന്‍മറിലെ ജനകീയ ഭരണകൂടവും അധികാരത്തില്‍ നിര്‍ണ്ണായക ശക്തിയായ സൈന്യവും വിമുഖത കാണിക്കുമ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനവും നയതന്ത്രവും എന്നാകും എന്നാണ് ലോകം കാത്തിരിക്കുന്നത്. നാല് ദിവസത്തെ സന്ദര്‍ശനത്തിനായി മ്യാന്‍മറില്‍ എത്തുന്ന മാര്‍പാപ്പ സ്റ്റേറ്റ് കൌണ്‍ലിസര്‍ ആങ് സാന്‍ സ്യൂചിയുമായും സൈനിക മേധാവിയുമായും കൂടിക്കാഴ്ച നടത്തും. റോഹിങ്ക്യന്‍ എന്ന വാക്ക് മ്യാന്‍മറില്‍ ഒഴിവാക്കണമെന്നാണ് മ്യാന്‍മറിലെ സഭാ പ്രതിനിധികള്‍ മാര്‍പാപ്പയോട് ആവശ്യപ്പെട്ടിരിക്കുന്നത്. റോഹിങ്ക്യന്‍ മുസ്‍ലിം വിഷയം മ്യാന്‍മറില്‍ ഉന്നയിച്ചാല്‍ അത് രാജ്യത്തെ ക്രൈസ്തവരെ ബാധിക്കുമെന്ന ആശങ്കയും സഭാ പ്രതിനിധികള്‍ക്കുണ്ട്. ജനസംഖ്യയില്‍ 1.27 ശതമാനം ക്രൈസ്തവ വിഭാഗത്തിന്റെ സുരക്ഷ അവഗണിച്ച് മാര്‍പാപ്പ റോഹിങ്ക്യന്‍ വിഷയം ഉന്നയിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. വെള്ളിയാഴ്ച ബംഗ്ലാദേശിലെ ധാക്കയില്‍ വിവിധ സമുദായങ്ങളുമായി നടത്തുന്ന കൂടിക്കാഴ്ചയുടെ ഭാഗമായി റോഹിങ്ക്യന്‍ മുസ്‍ലിംകളെയും മാര്‍പാപ്പ സന്ദര്‍ശിക്കും. ചരിത്രത്തിലാദ്യമായി മ്യാന്‍മറിലെത്തുന്ന മാര്‍പാപ്പയ്ക്ക് സഭാനേതൃത്വവും വിശ്വാസി സമൂഹവും വന്‍ സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്.