LiveTV

Live

International

ഷെറിന്‍ മാത്യൂസ് കൊലക്കേസില്‍ വളര്‍ത്തമ്മ അറസ്റ്റില്‍

ഷെറിന്‍ മാത്യൂസ് കൊലക്കേസില്‍ വളര്‍ത്തമ്മ അറസ്റ്റില്‍
Summary
വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസിനേയും നേരത്തെ ഇതേകേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അമേരിക്കയില്‍ കൊല്ലപ്പെട്ട മൂന്ന് വയസുകാരി ഷെറിന്‍ മാത്യൂസിന്റെ കൊലപാതകക്കേസില്‍ വളര്‍ത്തമ്മ സിനി മാത്യൂസിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ അപായപ്പെടുത്താന്‍ കൂട്ട് നിന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസിനേയും നേരത്തെ ഇതേകേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഷെറിന്‍ മാത്യൂസ് കൊലക്കേസില്‍ വളര്‍ത്തമ്മ അറസ്റ്റില്‍

കഴിഞ്ഞ മാസം ആറാം തീയതിയാണ് ഷെറിന്‍ മാത്യൂസ് എന്ന മൂന്ന് വയസുകാരിയെ അമേരിക്കയിലെ ടെക്സാസില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കേസില്‍ കുറ്റക്കാരിയാണെന്ന് പൊലീസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വളര്‍ത്തമ്മ സിനി മാത്യൂസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ അപായപ്പെടുത്താന്‍ സഹായകരമായ രീതിയില്‍ കുട്ടിയെ വീട്ടില്‍ തനിച്ചാക്കി പുറത്ത് പോയി എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അര്‍ധരാത്രി മുതല്‍ കുട്ടിയെ കാണാതായെന്ന് കാണിച്ച് ഒക്ടോബര്‍ നാലിന് വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് വീടിനടുത്ത ഓടയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

അന്വേഷണത്തില്‍ കുട്ടിയുടെ കൊലപാതകം വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസ് ആസൂത്രണം ചെയ്തതാണെന്ന് കണ്ടെത്തിയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. നിര്‍ബന്ധിച്ച് പാല്‍ കൊടുക്കുന്നതിനിടെ ശ്വാസം മുട്ടിയാണ് ഷെറിന്‍ മരിച്ചതെന്ന് വെസ്‍ലി പിന്നീട് പൊലീസ് മൊഴി നല്‍കി. ഇതേകേസില്‍ വളര്‍ത്തമ്മ സിനി മാത്യൂസിനേയും അറസ്റ്റ് ചെയ്തതോടെ കുട്ടിയെ ഒഴിവാക്കാന്‍ ഇരുവരും ആസൂത്രണം ചെയ്തതാണ് കൊലപാതകമെന്നാണ് വ്യക്തമാകുന്നത്.