LiveTV

Live

International

പോപ്കോണ്‍ അടിച്ചുമാറ്റിയ കുരുന്നിനോട് ഹാരി രാജകുമാരന്റെ പ്രതികരണം ഇങ്ങനെ...

പോപ്കോണ്‍ അടിച്ചുമാറ്റിയ കുരുന്നിനോട് ഹാരി രാജകുമാരന്റെ പ്രതികരണം ഇങ്ങനെ...
Summary
ബ്രിട്ടനിലെ ഹാരി രാജകുമാരന്റെ മൂക്കിന്‍ തുമ്പില്‍ കഴിഞ്ഞ ദിവസം ഒരു മോഷണം നടന്നു.

ബ്രിട്ടനിലെ ഹാരി രാജകുമാരന്റെ മൂക്കിന്‍ തുമ്പില്‍ കഴിഞ്ഞ ദിവസം ഒരു മോഷണം നടന്നു. 'മോഷ്ടാവി'നെ ഹാരി കയ്യോടെ പിടിച്ചെങ്കിലും പിന്നീട് നടന്നത് ലോകം മുഴുവന്‍ കൌതുകത്തോടെയും നിഷ്കളങ്കതയോടെയും നോക്കിക്കണ്ടു. ആ മോഷ്ടാവ് വേറെയാരുമല്ല, സിറ്റിങ് വോളിബോള്‍ കാണാന്‍ തന്റെ തൊട്ടടുത്ത് അമ്മയുടെ മടിയില്‍ ഇരുന്ന ഒരു കുരുന്നായിരുന്നു. അടിച്ചുമാറ്റിയതാണെങ്കിലോ, കളിക്കിടെ ഹാരി കൊറിച്ചുകൊണ്ടിരുന്ന പോപ്കോണും.

പോപ്കോണ്‍ അടിച്ചുമാറ്റിയ കുരുന്നിനോട് ഹാരി രാജകുമാരന്റെ പ്രതികരണം ഇങ്ങനെ...

എമിലി ഹെന്‍സണ്‍ എന്ന രണ്ടു വയസുകാരിയുമൊത്തുള്ള ഹാരിയുടെ വീഡിയോ ലോകം നെഞ്ചിലാണ് സ്വീകരിച്ചത്. ഒരു കുസൃതിയോടെയല്ലാതെ ആര്‍ക്കും തന്നെ ഈ വീഡിയോ കാണാന്‍ കഴിയില്ലെന്നാണ് നവമാധ്യമങ്ങളിലെ ഭൂരിപക്ഷ അഭിപ്രായം. ഹാരിയുടെ കയ്യിലിരുന്ന പോപ്കോണ്‍ തനിക്ക് കൂടി അവകാശപ്പെട്ടതാണെന്ന മട്ടില്‍ എമിലി കൂളായി എടുത്തു കഴിക്കുന്നതും കുറച്ച് നേരത്തിന് ശേഷം ഹാരിയിത് കണ്ടുപിടിക്കുന്നതും പിന്നീട് രാജകുമാരന്റെ ജാഡകളൊന്നുമില്ലാതെ അവളുടെ ചിരിയില്‍ മയങ്ങി അവള്‍ക്കൊപ്പം കളിക്കുന്ന ഹാരിയേയും ദൃശ്യങ്ങളില്‍ കാണാം.