LiveTV

Live

International

അമേരിക്കയിലെ ആരോഗ്യ സേവനകാര്യസെക്രട്ടറി ടോം പ്രൈസ് രാജിവെച്ചു

അമേരിക്കയിലെ ആരോഗ്യ സേവനകാര്യസെക്രട്ടറി ടോം പ്രൈസ് രാജിവെച്ചു
Summary
സര്‍ക്കാറുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് ചിലവേറിയ പ്രൈവറ്റ് ചാര്‍ട്ടര്‍ വിമാനം ഉപയോഗിച്ചത് വലിയ വിവാദമായിരുന്നു.

അമേരിക്കയിലെ ആരോഗ്യ സേവനകാര്യസെക്രട്ടറി ടോം പ്രൈസ് രാജിവെച്ചു. സര്‍ക്കാര്‍ ആവശ്യത്തിന് ആഡംബര വിമാനം ഉപയോഗിച്ചതിലുണ്ടായ വിവാദത്തെത്തുടര്‍ന്നാണ് രാജി വെച്ചത്.

സര്‍ക്കാറുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് ചിലവേറിയ പ്രൈവറ്റ് ചാര്‍ട്ടര്‍ വിമാനം ഉപയോഗിച്ചത് വലിയ വിവാദമായിരുന്നു. ഇതോടെ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് അമേരിക്കന്‍ ആരോഗ്യ സെക്രട്ടറി ടോം പ്രൈസ് രാജിവെച്ചത്. പ്രൈസ് നിരാശപ്പെടുത്തിയെന്ന് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് രാജി പ്രഖ്യാപനം. പ്രൈസിന്‍റെ രാജി സ്വീകരിച്ചതായി വൈറ്റ് ഹൌസ് അറിയിച്ചു. എന്നാല്‍ എല്ലാകാര്യങ്ങള്‍ക്കും നന്ദി പറഞ്ഞായിരുന്നു പ്രൈസിന്റെ വിടവാങ്ങല്‍. പകരം വകുപ്പിലെ ഡെപ്യൂട്ടി അസിസ്റ്റന്‍‌റ് സെക്രട്ടറിയായ ഡൊണ്‍ റൈറ്റിനെ ആക്ടിംഗ് സെക്രട്ടറിയായും ട്രംപ് നിയമിച്ചു.