LiveTV

Live

International

യുദ്ധാന്തരീക്ഷം സൃഷ്ടിച്ച് അമേരിക്കന്‍ പോര്‍ വിമാനങ്ങള്‍ ഉത്തരകൊറിയന്‍ തീരത്ത്

യുദ്ധാന്തരീക്ഷം സൃഷ്ടിച്ച് അമേരിക്കന്‍ പോര്‍ വിമാനങ്ങള്‍ ഉത്തരകൊറിയന്‍ തീരത്ത്
Summary
യുദ്ധാന്തരീക്ഷം സൃഷ്ടിച്ച് അമേരിക്കന്‍ പോര്‍ വിമാനങ്ങള്‍ ഉത്തരകൊറിയയുടെ കിഴക്കന്‍ തീരത്ത് വട്ടമിട്ട് പറന്നു. അമേരിക്കന്‍ വ്യോമസേനയുടെ ബി വണ്‍ ബി ലാന്‍സര്‍ ബോംബറുകളാണ് കൊറിയന്‍..

യുദ്ധാന്തരീക്ഷം സൃഷ്ടിച്ച് അമേരിക്കന്‍ പോര്‍ വിമാനങ്ങള്‍ ഉത്തരകൊറിയയുടെ കിഴക്കന്‍ തീരത്ത് വട്ടമിട്ട് പറന്നു. അമേരിക്കന്‍ വ്യോമസേനയുടെ ബി വണ്‍ ബി ലാന്‍സര്‍ ബോംബറുകളാണ് കൊറിയന്‍ തീരത്ത് എത്തിയത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള വാക് പോരിനിടെയാണ് അമേരിക്കയുടെ നീക്കമുണ്ടായിരിക്കുന്നത്. ഉത്തരകൊറിയയെും ദക്ഷിണകൊറിയയെയും വേര്‍തിരിക്കുന്ന സമുദ്രഭാഗത്താണ് കഴിഞ്ഞദിവസം അമേരിക്കന്‍ വ്യോമസേനയുടെ ബോംബര്‍ വിമാനമുള്‍പ്പെടെയുള്ളവ പറന്നത്. ബി വണ്‍ ബി ലാന്‍സര്‍ ബോംബര്‍ വിമാനവും ഇതിന് അകന്പടിയായി എഫ്-15 യുദ്ധവിമാനങ്ങലും ഉണ്ടായിരുന്നു. ഏത് വെല്ലുവിളിയെ നേരിടാനും അമേരിക്ക തയ്യാറാണെന്നതിന്‍റെ തെളിവാണ് ഇതെന്നായിരുന്നു പെന്‍റഗണ്‍ വക്താവ് ഡാന വൈറ്റിന്‍റെ പ്രതികരണം. പ്രസിഡന്‍റിനെതിരായി നിരന്തരം വാക്പോര് നടത്തുന്നത് കൊണ്ടാണ് ഇത്തരം നടപടിയെന്നും അവര്‍ പറഞ്ഞു. അതേസമയം കഴിഞ്ഞദിവസമുണ്ടായ ഭൂകന്പം കൊറിയയുടെ ബോംബ് പരീക്ഷണത്തെ തുടര്‍ന്നാണെന്ന വാദവും ഉയരുന്നുണ്ട്.