LiveTV

Live

International

സോഷ്യല്‍മീഡിയയില്‍ താരങ്ങളായ ഒരമ്മയും കുഞ്ഞും

സോഷ്യല്‍മീഡിയയില്‍ താരങ്ങളായ ഒരമ്മയും കുഞ്ഞും
Summary
ജനിച്ചുവീണയുടനെ അമ്മയെ കെട്ടിപ്പിടിച്ച് ഉമ്മവെക്കുന്ന കുഞ്ഞിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുകയാണ്.

ഒരമ്മയും കുഞ്ഞുമാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍. ജനിച്ചുവീണയുടനെ അമ്മയെ കെട്ടിപ്പിടിച്ച് ഉമ്മവെക്കുന്ന കുഞ്ഞിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുകയാണ്.

സോഷ്യല്‍മീഡിയയില്‍ താരങ്ങളായ ഒരമ്മയും കുഞ്ഞും

ബ്രസീലിലെ സാന്റ മോണിക്ക ആശുപത്രിയിലെ ലേബര്‍ റൂമില്‍ നിന്നാണ് ഈ അത്ഭുത രംഗങ്ങള്‍. കോയില്‍ ഹോ ഡിസൂസയെന്ന 24 കാരി വെള്ളിയാഴ്‍ച്ചയാണ് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ജനിച്ചയുടനെ ഡോക്ടര്‍മാര്‍ ചേര്‍ന്ന് കുഞ്ഞിനെ അമ്മക്കരികില്‍ കിടത്തി. അമ്മയെ കണ്ടതും കുഞ്ഞ് ചെയ്തത് കണ്ട് ഡോക്ടര്‍മാരും അത്ഭുതപ്പെട്ടു.

അമ്മയെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കുന്ന കുഞ്ഞിന്റെ ദൃശ്യങ്ങള്‍ ഡോക്ടര്‍മാരാണ് മൊബൈല്‍‌ ഫോണില്‍ പകര്‍ത്തിയത്. അവരിലാരോ ഒരാള്‍ പിന്നീടിത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റും ചെയ്തു. അതോടെ ദൃശ്യങ്ങള്‍ വൈറലായി. ലക്ഷണക്കണക്കിന് ആളുകളാണ് രണ്ട് ദിവസത്തിനകം ഈ വീഡിയോ കണ്ടത്.